സ്മിത തിരോധാന കേസ്: ദുബൈയിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കുന്നു
text_fieldsകൊച്ചി: സ്മിത തിരോധാന കേസില്‍ സുപ്രധാന വഴിത്തിരിവായി അന്വേഷണം ദുബൈയിലെ പ്രത്യേക കുറ്റാന്വേഷണ വിഭാഗം ഏറ്റെടുക്കുന്നു. സ്മിതയുടെ പിതാവ് ജോര്‍ജ് വര്‍ക്കി ദുബൈ അറ്റോണി ജനറലിന് സമര്‍പ്പിച്ച ഹരജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ദുബൈ പൊലീസിന് കീഴിലെ അന്വേഷണ വിഭാഗത്തിന് കൈമാറുന്നത്.
സ്മിതയുടെ പിതാവ് അധികാരപ്പെടുത്തിയതനുസരിച്ച് അഭിഭാഷകനായ ഷംസുദ്ദീന് കരുനാഗപ്പള്ളിയാണ് അറ്റോണി ജനറല്‍ക്ക് ഹരജി സമര്‍പ്പിച്ചത്. ഹരജി ഫയലില്‍ സ്വീകരിച്ച അറ്റോണി ജനറല്‍ ഇത് ദുബൈ പൊലീസിന് കൈമാറുകയായിരുന്നു. ജയിലില്‍ കഴിയുന്ന സ്മിതയുടെ ഭര്‍ത്താവ് ആന്റണിയുടെ കാമുകി ദേവയാനി നാട്ടില്‍ ക്രൈംബ്രാഞ്ചിന് കീഴടങ്ങിയശേഷം സ്മിതയെ കൊലപ്പെടുത്തുന്നത് കണ്ടിട്ടില്ളെന്നാണ് മൊഴിനല്‍കിയത്. സ്മിതയെ കാണാതായെന്ന് മാത്രമാണ് ഇക്കാര്യത്തില്‍ ദുബൈ പൊലീസും രജിസ്റ്റര്‍ ചെയ്ത കേസിലുള്ളത്. ഈ സാഹചര്യത്തില്‍ ഇന്ത്യയിലും ദുബൈയിലും നടക്കുന്ന അന്വേഷണങ്ങള്‍ വഴിമുട്ടിയിരിക്കുകയാണെന്നും കൊലപാതക കേസായി പരിഗണിച്ച് ദുബൈ പൊലീസ് പുനരന്വേഷണം നടത്തണമെന്നുമാണ് ഹരജിയിലുള്ളത്. പ്രതികള്‍ക്ക് ഇന്റര്‍പോള്‍ മുഖേന അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്നും കുറ്റവാളികളെ കൈമാറുന്നതിനായി ഇന്ത്യയും യ.എ.ഇയും തമ്മിലുള്ള കരാറനുസരിച്ച് നടപടികള്‍ കൈക്കൊള്ളണമെന്നുമാണ് ഹരജിയിലെ ആവശ്യം. കേസില്‍ കേരളത്തില്‍ കോടതിയില്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച രേഖകള്‍ ദുബൈ പൊലീസിന് ആവശ്യപ്പെടാവുന്നതാണെന്നും ചൂണ്ടിക്കാട്ടി.
കൊച്ചിയില്‍ ക്രൈംബ്രാഞ്ചിന് കീഴടങ്ങിയ ദേവയാനിയെ നുണപരിശോധനക്ക് വിധേയമാക്കണമെന്ന ക്രൈംബാഞ്ചിന്െറ ആവശ്യത്തില്‍ നടപടികള്‍ നടന്നുവരുകയാണ്. കോടതി അനുമതി ലഭിച്ചാലുടന്‍ ദേവയാനിയുടെ മൊഴിക്ക് കൂടുതല്‍ സ്ഥിരീകരണം ലക്ഷ്യമിട്ട് നുണപരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്‍െറ തീരുമാനം. അതേസമയം ഷാര്‍ജയിലെ ആശുപത്രിയില്‍ കണ്ടത്തെിയ സാമ്യമുള്ള അജ്ഞാത മൃതദേഹം സ്മിതയുടേതെന്ന് തിരിച്ചറിയാനുള്ള പരിശ്രമം ഇനിയും വിജയിക്കാത്തതും കേസിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ആദ്യഘട്ടത്തില്‍ നടത്തിയ ഡി.എന്‍.എ പരിശോധന പരാജയപ്പെട്ട സാഹചര്യത്തില്‍ സ്മിതയുടെ സഹോദരിയുടെ രക്തസാമ്പിളുകള്‍ ഉപയോഗിച്ച് നടത്തിയ പരിശോധന ഫലം ദുബൈ പൊലീസ് പുറത്തുവിട്ടിട്ടുമില്ല. ദുബൈയില്‍ എത്തിയ സ്മിതയുടെ മാതാവ് ഫാന്‍സി ജോര്‍ജ്, സഹോദരി സജിനി എന്നിവര്‍ മൃതദേഹത്തിന്‍െറ ചിത്രങ്ങള്‍ കണ്ട് തിരിച്ചറിഞ്ഞിരുന്നു. 10 വര്‍ഷം മുമ്പാണ് ദുബൈയില്‍ ഭര്‍ത്താവ് ആന്റണിക്കരികിലത്തെിയ നവവധു സ്മിതയെ കാണാതായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.