മാണൂര്‍ പീഡനം: കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപണം
text_fieldsകോട്ടക്കല്‍: ഉന്നതര്‍ ഉള്‍പ്പെട്ട പൊന്മള മാണൂര്‍ കേസുമായി ബന്ധപ്പെട്ട അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപണം. കേസില്‍ കോട്ടക്കല്‍, പറപ്പൂര് ഭാഗങ്ങളിലെ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. ഇവരുടെ ഇടപെടലുകളില്‍ കേസ് ഒതുക്കുകയാണെന്ന് വിമര്‍ശമുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ തൊഴിലാളി നേതാവ് ടി.ടി. മൊയ്തീന്‍കുട്ടിയെ ബലിയാടാക്കി ഉന്നതരെ കേസില്‍നിന്ന് ഒഴിവാക്കാന്‍ പൊലീസിലെ ഒരു വിഭാഗം ശ്രമിക്കുന്നതായി ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ഒരു ഘട്ടത്തില്‍ കോട്ടക്കല്‍ സ്റ്റേഷനിലേക്ക് മാറ്റിയ കേസ് ജില്ലാ പൊലീസ് സൂപ്രണ്ടിന്‍െറ ഇടപെടലുകളെ തുടര്‍ന്ന് അന്വേഷണം വീണ്ടും മലപ്പുറത്തേക്ക് തന്നെ മാറ്റുകയായിരുന്നു. ബുധനാഴ്ച രാവിലെ ജില്ലാ പൊലീസ് സൂപ്രണ്ട് ദേബേഷ്കുമാര്‍ ബെഹ്റ ഇറക്കിയ ഉത്തരവില്‍ മലപ്പുറം സി.ഐ ആര്. അശോകന് അന്വേഷണ ചുമതല നല്കി. തിരൂര്‍ സി.ഐ എം. മുഹമ്മദ് ഹനീഫ, മലപ്പുറം വനിത എസ്.ഐ എന്നിവരടങ്ങിയ ടീമിനേയും നിയമിച്ചു.
പ്രായപൂര്‍ത്തിയാകാത്ത മക്കളെ മാതാവിന്‍െറ ഒത്താശയോടെ അമ്പതോളം പേര് പീഡിപ്പിച്ചെന്ന കേസ് കഴിഞ്ഞ 17നാണ് രജിസ്റ്റര്‍ ചെയ്തത്. ദിവസങ്ങള്‍ കഴിഞ്ഞിട്ടും കേസില്‍ മാതാവടക്കം മൂന്ന് പേരെയാണ് അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. കോട്ടക്കല്‍ സ്റ്റേഷന് പരിധിയിലെ ഒതുക്കുങ്ങല്‍, പുതുപ്പറമ്പ് ഭാഗങ്ങളില്‍ താമസിക്കുന്നതിനിടെ വിവിധ സ്ഥലങ്ങളിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിരുന്നു. കോട്ടക്കല്‍ പുലിക്കോട് ബാലിക പീഡന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ട് പേരടക്കം എട്ടു പേര് ഈ കേസില്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ചിരുന്നതായി പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍, മുഖ്യ പ്രതിയടക്കമുള്ളവരെ പൊലീസിന് കണ്ടത്തൊന്‍ കഴിഞ്ഞിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.