മാങ്കുളത്ത് കൃഷിയിടത്തിലെ കിണറ്റില്‍ പുള്ളിപ്പുലിയുടെ ജഡം
text_fieldsകേളകം (കണ്ണൂര്‍): കേളകം വെള്ളൂന്നിക്ക് സമീപം മാങ്കുളത്ത് സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിലെ കിണറ്റില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടത്തെി. പ്രായംചെന്ന ആണ്‍ പുള്ളിപ്പുലിയുടെ ജഡം വെള്ളിയാഴ്ച ഉച്ചയോടെയാണ് മാങ്കുളത്തെ മണിയന്‍കുളം സുദര്‍ശന്‍െറ കൃഷിയിടത്തിലെ കിണറ്റില്‍ കണ്ടത്തെിയത്. കൊട്ടിയൂര്‍ റെയ്ഞ്ച് ഓഫിസര്‍ വി. രതീശന്‍െറ നേതൃത്വത്തിലുള്ള വനംവകുപ്പ് ഉദ്യോഗസ്ഥസംഘമത്തെി ജഡം പുറത്തെടുത്തു. ഇതിന് ദിവസങ്ങളോളം പഴക്കമുണ്ട്. മേല്‍ഭാഗം പച്ചവല കൊണ്ട് മൂടിയ കിണറ്റില്‍ പുള്ളിപ്പുലി ഇരയെ ഓടിക്കുന്നതിനിടെ വീണതാണെന്നാണ് വനംവകുപ്പിന്‍െറ നിഗമനം.
കൊട്ടിയൂര്‍ പടിഞ്ഞാറ് വനമേഖലയോട് ചേര്‍ന്ന പ്രദേശത്താണ് സംഭവം. അമ്പായത്തോട് വനം ഓഫിസിലത്തെിച്ച ജഡം അടക്കാത്തോട്, ചുങ്കക്കുന്ന് വെറ്ററിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി.
ജനവാസമില്ലാത്ത പ്രദേശത്ത് കൃഷിയിടത്തില്‍നിന്ന് പുളി ശേഖരിക്കാനത്തെിയ കര്‍ഷകനാണ് കിണറിന്‍െറ മോല്‍ഭാഗത്തെ വല നീക്കംചെയ്ത നിലയില്‍ക്കണ്ട് കിണറ്റില്‍ പരിശോധന നടത്തിയത്. തുടര്‍ന്നാണ് പുലിയുടെ ജഡം ജീര്‍ണിച്ചനിലയില്‍ക്കണ്ട് വനപാലകരെ അറിയിച്ചത്. മേഖലയില്‍ വളര്‍ത്തുമൃഗങ്ങള്‍ അപ്രത്യക്ഷമാകാറുള്ളതായി കര്‍ഷകര്‍ പറയുന്നു. ആനകള്‍ വിഹരിക്കുന്ന പ്രദേശം കാട്ടുമൃഗങ്ങളുടെ വിഹാരകേന്ദ്രമാണ്.
സംഭവമറിഞ്ഞ് വനംവകുപ്പിന്‍െറ റാപ്പിഡ് റെസ്പോണ്‍സ് വിഭാഗവും സ്ഥലത്തത്തെി.
സെക്ഷന്‍ ഫോറസ്റ്റര്‍ സുരേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ സുനില്‍കുമാര്‍, ഷൈജു തുടങ്ങി വനം ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നാട്ടുകാരുടെ സഹായത്തോടെയാണ് ആഴമേറിയ കിണറ്റില്‍നിന്ന് വടംകെട്ടി പുള്ളിപ്പുലിയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിനത്തെിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
