ലൈറ്റ് മെട്രോ: ഡി.പി.ആര് കേന്ദ്രാനുമതിക്ക് അയക്കാന്‍ കടമ്പകള്‍ ഏറെ
text_fieldsതിരുവനന്തപുരം: തലസ്ഥാനത്തും കോഴിക്കോട്ടും ലൈറ്റ് മെട്രോ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഡല്‍ഹി മെട്രോ റെയില്‍ കോര്പറേഷന് സമര്‍പ്പിച്ച പ്രോജക്ട് റിപ്പോര്‍ട്ടിന് (ഡി.പി.ആര്) കാബിനറ്റ് തത്ത്വത്തില്‍ അംഗീകരിച്ചെങ്കിലും കേന്ദ്രാനുമതിക്ക് അയക്കാന്‍ കടമ്പകള്‍ ഏറെ. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്‍െറയും നീതി ആയോഗിന്‍െറയും പരിഗണനക്ക് ഡി.പി.ആര് ഉടന്‍ കൈമാറുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
എന്നാല്‍, ഡി.എം.ആര്.സിയെ നിര്‍മാണ ചുമതല ഏല്പിക്കുന്നതില് ചീഫ് സെക്രട്ടറി ജിജി തോംസണും ധനവകുപ്പും കടുത്ത വിയോജിപ്പ് രേഖപ്പെടുത്തി. ഓപണ്‍ ടെന്‍ഡറിലൂടെ നിര്‍മാണക്കമ്പനിയെ തീരുമാനിക്കണമെന്നാണ് നിലപാട്. എന്നാല്‍, ഇ. ശ്രീധരന് നേതൃത്വം നല്കുന്ന ഡി.എം.ആര്.സിയെ ഒഴിവാക്കി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാറിന് താല്പര്യമില്ല. ഇക്കാര്യത്തില്‍ സമവായം കാണാതെ ഡി.പി.ആര് കേന്ദ്രാനുമതിക്ക് അയക്കാനാകില്ളെന്നാണ് വിലയിരുത്തല്‍.
സാമ്പത്തിക സ്രോതസ്സ് കണ്ടത്തെുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. തിരുവനന്തപുരത്ത് 3,453 കോടിയും കോഴിക്കോട്ട് 2,057 കോടിയുമാണ് പദ്ധതിച്ചെലവ്. തിരുവനന്തപുരത്ത് കിലോമീറ്ററിന് 158 കോടിയും കോഴിക്കോട്ട് 154 കോടിയുമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ആകെ ചെലവ് 5,510 കോടിയാണെങ്കിലും 2021ഓടെ പദ്ധതി കമീഷന് ചെയ്യുമ്പോള്‍ 6,728 കോടി ചെലവ് പ്രതീക്ഷിക്കുന്നു. പദ്ധതിച്ചെലവിന്‍െറ 20 ശതമാനം കേന്ദ്രവും 20 ശതമാനം സംസ്ഥാന സര്‍ക്കാറും വഹിക്കും. സ്ഥലം ഏറ്റെടുക്കാനുള്ള 369 കോടിയും സര്‍ക്കാര്‍ വഹിക്കും. ബാക്കി ധനകാര്യസ്ഥാപനങ്ങളില്‍നിന്ന് വായ്പയെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
