ലക്ഷങ്ങളുടെ ധൂര്‍ത്ത്; സഹ. ബാങ്കുകളുടെ ലണ്ടന്‍ യാത്ര വിവാദത്തില്‍
text_fieldsമലപ്പുറം: വായ്പാ കുടിശ്ശിക വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പ്രതിസന്ധിയുടെ കഥകള്‍ പറയുന്ന കേരളത്തിലെ ജില്ലാ സഹകരണ ബാങ്കുകളുടെയും സംസ്ഥാന സഹകരണ ബാങ്കിന്‍െറയും പ്രതിനിധി സംഘത്തിന്‍െറ ലണ്ടന്‍ യാത്ര വിവാദത്തില്‍. മാഞ്ചസ്റ്ററില്‍ ആഗസ്റ്റ് നാലു മുതല്‍ എട്ടു വരെ നടക്കുന്ന സഹകരണ പരിശീലന പരിപാടിയില്‍ സംബന്ധിക്കാനാണ് കടലാസ് സംഘങ്ങളുടെ പ്രതിനിധികളടക്കം യാത്ര സംഘടിപ്പിച്ചത്. എന്നാല്‍, വെള്ളിയാഴ്ച വൈകീട്ടു വരെ ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ളെന്ന് സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട അധികൃതര്‍ അറിയിച്ചു. അതേസമയം, അനുമതിക്കായി സഹകരണ മന്ത്രിക്കു മേല്‍ സമ്മര്‍ദം തുടരുകയാണ്.
പലരും ശനിയാഴ്ചയോ ഞായറാഴ്ചയോ പറക്കാന്‍ ടിക്കറ്റ് ശരിയാക്കിയിട്ടുണ്ട്. വിദേശ യാത്രക്ക് ഒരോ ബാങ്കിനും ചുരുങ്ങിയത് 25 ലക്ഷം രൂപയെങ്കിലും ചെലവ് വരും. സംസ്ഥാനത്തെ ഒട്ടുമിക്ക ജില്ലാ ബാങ്കുകളും യാത്രാ സംഘത്തില്‍ കയറിപ്പറ്റാന്‍ കരുക്കള്‍ നീക്കിയിരുന്നു. യാത്രക്കും പണം ചെലവഴിക്കാനും സര്‍ക്കാറിന്‍െറ മൂന്‍കൂട്ടിയുള്ള അനുമതി വേണമെന്നാണ് ചട്ടം. ബാങ്ക് ഡയറക്ടര്‍മാര്‍, ജനറല്‍ മാനേജര്‍മാര്‍ എന്നിവരടക്കം ചുരുങ്ങിയത് നാലു പേര്‍ക്കാണ് 25 ലക്ഷം രൂപ വീതം ചെലവിടുന്നതെന്നും അറിയുന്നു.
കര്‍ഷകര്‍ക്കും ചെറുകിട സംരംഭകര്‍ക്കും വായ്പ നല്‍കാന്‍ പണമില്ളെന്ന് പറയുന്ന ബാങ്കുകളും ധൂര്‍ത്തില്‍ പങ്കാളികളായിട്ടുണ്ട്. അടുത്തിടെ സഹകരണ രംഗത്ത് പരിശീലനം നേടാനായി ഒരു സംഘം ബാങ്കോക്കിലും തായ്ലന്‍ഡിലും മറ്റും സന്ദര്‍ശനം നടത്തി പണം ധൂര്‍ത്തടിച്ചത് വിവാദമായിരുന്നു. പലപ്പോഴും സഹകാരികള്‍ അറിയാതെയാണ് രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥ പ്രമുഖരുടെയും വിദേശ യാത്രകള്‍. പഠനം, പരിശീലനം, അന്തര്‍ ദേശീയ കോണ്‍ഫറന്‍സ് എന്നിവയുടെ പേരിലുള്ള സഹകരണ ബാങ്കുകളുടെ ഉല്ലാസയാത്ര തടയുന്ന കാര്യത്തില്‍ സര്‍ക്കാര്‍ കണ്ണടക്കുകയാണ് പതിവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
