മറൈന്‍ എന്‍ഫോഴ്സ്മെന്റ് സ്റ്റാര്‍ട്ട് പറഞ്ഞു; ബോട്ടുകള്‍ കടലില്‍
text_fieldsചാലിയം: ട്രോളിങ് നിരോധം അവസാനിച്ചതായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് സ്റ്റാര്‍ട്ട് സൂചന നല്‍കിയതോടെ വലനിറച്ചും കിട്ടണമേയെന്ന പ്രാര്‍ഥനയുമായി ബോട്ടുകള്‍ കടലിലേക്ക്. മീന്‍പിടിത്തക്കാര്‍ സമയനിഷ്ഠ പാലിക്കുന്നതായി ഉറപ്പുവരുത്താന്‍ തീരദേശ പൊലീസിന്‍െറ ഇന്റര്‍സെപ്റ്റര്‍ ബോട്ടുകള്‍ പുതിയാപ്പ, ബേപ്പൂര്‍ തുടങ്ങിയ തുറമുഖങ്ങളില്‍ ജാഗ്രതയോടെ നിലയുറപ്പിച്ചിരുന്നു. ജൂണ്‍ 15ന് പുലര്‍ച്ചെ ആരംഭിച്ച 47 ദിവസത്തെ ട്രോളിങ് നിരോധമാണ് കേരള തീരത്ത് അവസാനിച്ചത്.
ആഗസ്റ്റ് ഒന്നുമുതല്‍ പുതിയ മത്സ്യബന്ധന വര്‍ഷമായി. ബേപ്പൂരില്‍നിന്ന് മാത്രം 200ലേറെ ബോട്ടുകളാണ് ട്രോളിങ് നിരോധം അവസാനിച്ചതിന് പിന്നാലെ കടലില്‍ പോയത്. മത്സ്യലഭ്യത നോക്കി ഇവയില്‍ ഒരുദിവസം മുതല്‍ രണ്ടാഴ്ച വരെ കടലില്‍ തങ്ങും. ഒരു ട്രിപ്പ് യാത്രക്ക് ഒന്നുമുതല്‍ മൂന്ന് വരെ ലക്ഷം ചെലവാകും. ഓരോ ബോട്ടിന്‍െറയും ശേഷിക്കനുസൃതമായി ലഭിക്കുന്ന മീനിന്‍െറ അളവാണ് വരവും ചെലവും തമ്മിലുള്ള അന്തരം നല്‍കുന്നത്. 20 മുതല്‍ 40 വരെ നോട്ടിക്കല്‍ മൈല്‍ ദൂരം ബോട്ടുകള്‍ ചെന്നത്തെും.
വടക്ക് മംഗലാപുരം വരെയും തെക്ക് എറണാകുളം വരെയുമൊക്കെ ബേപ്പൂരില്‍നിന്നുള്ള ബോട്ടുകള്‍ മത്സ്യം തേടി ചെല്ലും. ദിവസം കൂടുന്തോറും ചെലവ് കൂടുമെന്നതിനാല്‍ എത്രയുംവേഗം തിരിച്ചത്തൊനാണ് മത്സ്യത്തൊഴിലാളികള്‍ ആഗ്രഹിക്കുക. കേന്ദ്രസര്‍ക്കാര്‍ 61 ദിന ട്രോളിങ് നിരോധമാണ് പ്രഖ്യാപിച്ചിരുന്നതെങ്കിലും സംസ്ഥാനത്ത് 47 ദിവസത്തിനായിരുന്നു തീരുമാനം. ഈ അനിശ്ചിതത്വം കാരണം പല ബോട്ടുകളും ജൂണ്‍ 15ന് മുമ്പുതന്നെ കരക്ക് കയറ്റേണ്ടിവന്നു.
അവസാന നാളുകളില്‍ ലഭ്യത ഏറെ കുറവായിരുന്നതിനാല്‍ കാലിക്കീശയും കടവും ബാക്കിയാക്കിയാണ് ബോട്ടുകള്‍ കടല്‍ കടന്നത്തെിയത്. കൂന്തള്‍, ചെമ്മീന്‍ പോലുള്ളവയാണ് പ്രതീക്ഷകള്‍ക്ക് ജീവന് നല്‍കുക. എല്ലാ മീനിനും നല്ല വില കിട്ടുമെന്നതിനാല്‍ ‘പുതിയാപ്പിളക്കോര’ പോലുള്ളവക്കും ഡിമാന്‍ഡുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
