ചെന്നിത്തലക്കെതിരെ മന്ത്രിമാരുടെ പരാതി
text_fieldsതിരുവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലക്കെതിരെ രണ്ട് മന്ത്രിമാര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തങ്ങളുടെ വകുപ്പില്‍ ആഭ്യന്തരമന്ത്രി കൈകടത്തുന്നു എന്ന് ചൂണ്ടിക്കാട്ടി പൊതുമരാമത്ത് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞും ജലവിഭവ മന്ത്രി പി.ജെ ജോസഫുമാണ് വെള്ളിയാഴ്ച പരാതി നല്‍കിയത്. മന്ത്രിമാരെ അറിയിക്കാതെ ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്തതാണ് കാരണം. ആഭ്യന്തരമന്ത്രി സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്നും മന്ത്രിമാര്‍ ആരോപിച്ചു.
എന്നാല്‍, ആഭ്യന്തരമന്ത്രിക്കെതിരെ മന്ത്രിമാര്‍ മുഖ്യമന്തിക്ക് പരാതി നല്‍കിയിട്ടില്ളെന്ന് കേരള കോണ്‍ഗ്രസ് എം ജനറല്‍ സെക്രട്ടറി ആന്‍റണി രാജു മാധ്യമങ്ങളോട് പറഞ്ഞു.
വിജിലന്‍സ് അന്വേഷണത്തിന്‍െറ ഭാഗമായി നടന്ന സ്വാഭാവിക നടപടിയാണ് സസ്പെന്‍ഷന്‍ എന്നും എന്നാല്‍ മന്ത്രിമാര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് പരാതി നല്‍കിയിട്ടില്ളെന്നും കെ.പി.സി.സി വക്താവ് ജോസഫ് വാഴക്കന്‍ പറഞ്ഞു.
അതേസമയം, നിയമപരമായ നടപടിയില്‍ തെറ്റില്ളെന്നാണ് ആഭ്യന്തര വകുപ്പിന്‍െറ വിശദീകരണം. അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് നടപടിയെടുക്കാന്‍ അധികാരമുണ്ട്. കാരണം കാണിക്കല്‍ നോട്ടീസ് നല്‍കാനും നടപടിയെടുക്കാനും നിയമതടസമില്ലെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു.
കടലുണ്ടി പാലം അറ്റകുറ്റപ്പണിക്ക് 8 കോടി കരാര്‍ നല്‍കിയതിലെ അഴിമതിയില്‍ പി.ഡബ്ള്യു.ഡി ചീഫ് എഞ്ചിനീയര്‍ പി.കെ സതീഷും ജലവിഭവ വകുപ്പ് ചീഫ് എഞ്ചിനീയര്‍ വി.കെ മഹാദേവനും പ്രഥമദൃഷ്ട്യാ കുറ്റക്കാരാണെന്ന് വിജിലന്‍സ് അന്വേഷണത്തില്‍ കണ്ടെ ത്തിയിരുന്നു. കേസില്‍ ഒന്നാം പ്രതി ഇപ്പോള്‍ സസ്പെന്‍ഷനിലുള്ള പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജാണ്. ചീഫ് എഞ്ചിനീയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ശിപാര്‍ശയില്‍ നടപടിയെടുക്കാതെ രണ്ടു വകുപ്പുകളും വെച്ച് താമസിപ്പിച്ചപ്പോഴാണ് ആഭ്യന്തര വകുപ്പ് മുന്‍കൈ യ്യെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
