കോവിഡ് പ്രതിസന്ധി മറികടക്കാൻ 20,000 കോടിയുടെ പാക്കേജ്
text_fieldsതിരുവനന്തപുരം: കോവിഡ് പ്രതിസന്ധി മറികടക്കാൻ 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ് പ്രഖ്യാപിച്ച് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ആരോഗ്യ അടിയന്തരാവസ്ഥ നേരിടാൻ 2800 കോടി പാക്കേജിൽ വകയിരുത്തിയിട്ടുണ്ട്. നേരിട്ട് പണമെത്തിക്കാൻ 8900 കോടിയും സാമ്പത്തിക പുനരുജ്ജീവനത്തിന് വിവിധ ലോണുകൾക്കായി പലിശ, സബ്സിഡി എന്നിവക്കായി 8300 കോടിയും ബജറ്റിൽ സർക്കാർ വകയിരുത്തി.
പാക്കേജിെൻറ ഭാഗമായി കോവിഡിെൻറ മൂന്നാം തരംഗം നേരിടാൻ ആശുപത്രികളിൽ സൗകര്യമൊരുക്കും. സി.എച്ച്.സിയിൽ 10 ബെഡുകളുള്ള ഐസോലേഷൻ വാർഡുകൾ തുടങ്ങും. മെഡിക്കൽ കോളജുകളിൽ പ്രത്യേക ഐ.സി.യു വാർഡുകൾ ആരംഭിക്കും. ഓക്സിജൻ ലഭ്യത ഉറപ്പാക്കാനായി പുതിയ പ്ലാൻറ് സ്ഥാപിക്കും. മൂന്നാംതരംഗം നേരിടുന്നതിനുള്ള പ്രത്യേക പദ്ധതികളും പാക്കേജിെൻറ ഭാഗമായി ഉണ്ടാവും.
കാർഷിഷ മേഖലക്ക് 2000 കോടിയുടെ വായ്പ, പ്രാഥമിക സഹകരണ സംഘങ്ങൾക്ക് 2000 കോടി, കുടുംബശ്രീ അയൽക്കുട്ടങ്ങൾക്കായി 1000 കോടിയുടെ വായ്പ തുടങ്ങി നിരവധി പദ്ധതികൾ ഉൾപ്പെടുന്നതാണ് 20,000 കോടിയുടെ രണ്ടാം കോവിഡ് പാക്കേജ്.

