Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത് 2,000 കർഷക...

സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ: ഓണവിപണി ഇടപെടലുമായി കൃഷിവകുപ്പ്

text_fields
bookmark_border
സംസ്ഥാനത്ത് 2,000 കർഷക ചന്തകൾ: ഓണവിപണി ഇടപെടലുമായി കൃഷിവകുപ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ക്കാ​ല​ത്ത് ക​ർ​ഷ​ക​ർ​ക്ക് മി​ക​ച്ച വി​പ​ണി​യും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന്യാ​യ​വി​ല​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള കാ​ർ​ഷി​ക ഉ​ൽ​പ​ന്ന​ങ്ങ​ളും ഉ​റ​പ്പാ​ക്കാ​നാ​യി കാ​ർ​ഷി​ക വി​ക​സ​ന ക​ർ​ഷ​ക​ക്ഷേ​മ വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന​ത്തു​ട​നീ​ളം 2,000 ഓ​ണ​വി​പ​ണി​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ‘ക​ർ​ഷ​ക​ന് മി​ക​ച്ച വി​ല- ഉ​പ​ഭോ​ക്താ​വി​ന് ന്യാ​യ​വി​ല’​സ​ന്ദേ​ശ​മു​യ​ർ​ത്തി​യാ​ണ് കൃ​ഷി​ഭ​വ​നു​ക​ൾ, വി.​എ​ഫ്.​പി.​സി.​കെ, ഹോ​ർ​ട്ടി​കോ​ർ​പ്​ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഓ​ണ​വി​പ​ണി ഇ​ട​പെ​ട​ൽ.

ഇ​ട​നി​ല​ക്കാ​രു​ടെ ഇ​ട​പെ​ട​ൽ പ​ര​മാ​വ​ധി കു​റ​ച്ച് ക​ർ​ഷ​ക​രി​ൽ നി​ന്ന് നേ​രി​ട്ട് പ​ഴം-​പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ച്ച് ഉ​പ​ഭോ​ക്താ ക്ക​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്ന സം​വി​ധാ​ന​മാ​ണ് ക​ർ​ഷ​ക ച​ന്ത​ക​ളി​ലൂ​ടെ ഒ​രു​ക്കു​ന്ന​ത്. പൊ​തു​വി​പ​ണി​യി​ലെ മൊ​ത്ത​വി​ല​യേ​ക്കാ​ൾ 10 ശ​ത​മാ​നം അ​ധി​ക​വി​ല ന​ൽ​കി ക​ർ​ഷ​ക​രി​ൽ നി​ന്ന് പ​ച്ച​ക്ക​റി​ക​ൾ സം​ഭ​രി​ക്കു​ക​യും ചി​ല്ല​റ​വി​ല​യേ​ക്കാ​ൾ 30 ശ​ത​മാ​നം​വ​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യും.

എ​ല്ലാ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലും കോ​ർ​പ​റേ​ഷ​നു​ക​ളി​ലും കു​റ​ഞ്ഞ​ത് ഒ​രു ഓ​ണ​വി​പ​ണി​യെ​ങ്കി​ലും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ആ​കെ 2,000 വി​പ​ണി​ക​ളി​ൽ 1,074 എ​ണ്ണം കൃ​ഷി​വ​കു​പ്പും, 160 എ​ണ്ണം വി.​എ​ഫ്.​പി.​സി.​കെ​യും, 766 എ​ണ്ണം ഹോ​ർ​ട്ടി​കോ​ർ​പും സം​ഘ​ടി​പ്പി​ക്കും. കൃ​ഷി​ഭ​വ​നു​ക​ൾ, ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ക​ർ​ഷ​ക കൂ​ട്ടാ​യ്മ​ക​ൾ, ഇ​ക്കോ​ഷോ​പ്പു​ക​ൾ, ക്ല​സ്റ്റ​റു​ക​ൾ, കൃ​ഷി​ക്കൂ​ട്ട​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വി​പ​ണി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ക. ക​ർ​ഷ​ക ച​ന്ത​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം ശ​നി​യാ​ഴ്ച രാ​വി​ലെ 10.30ന് ​കു​ട​പ്പ​ന​ക്കു​ന്ന് കൃ​ഷി​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൃ​ഷി​വ​കു​പ്പ് മ​ന്ത്രി ടി. ​സി​ദ്ദി​ഖ് നി​ർ​വ​ഹി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam MarketOnam marketsAgricultural DepartmentKerala News
News Summary - 2,000 farmers' markets in the state
Next Story