Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടിയെ പീഡിപ്പിച്ച 20കാരന് 51 വര്‍ഷം തടവ്, 70 വയസ്സുവരെ ജയിലിൽ കഴിയണം; പീഡനം പുറത്തറിഞ്ഞത് കുട്ടിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചപ്പോൾ

text_fields
bookmark_border
പെൺകുട്ടിയെ പീഡിപ്പിച്ച 20കാരന് 51 വര്‍ഷം തടവ്, 70 വയസ്സുവരെ ജയിലിൽ കഴിയണം; പീഡനം പുറത്തറിഞ്ഞത് കുട്ടിയുടെ ഫോണ്‍ ബന്ധു പരിശോധിച്ചപ്പോൾ
cancel

മഞ്ചേരി: 13കാരിയെ വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനത്തിനിരയാക്കിയ 20 കാരനെ മഞ്ചേരി ഫാസ്റ്റ് ട്രാക് സ്‌പെഷ്യല്‍ കോടതി (രണ്ട്) വിവിധ വകുപ്പുകളിലായി 51 വര്‍ഷം കഠിന തടവും 40,000 രൂപ പിഴയും ശിക്ഷ വിധിച്ചു. അരീക്കോട് ഊര്‍ങ്ങാട്ടിരി കല്ലരട്ടിക്കല്‍ ചാലില്‍ ഷാനിലിനെയാണ് ജഡ്ജ് കെ.എസ്. വരുണ്‍ ശിക്ഷിച്ചത്. പ്രതിയുടെ റിമാന്റ് കാലാവധി ശിക്ഷയില്‍ നിന്ന് ഇളവു നല്‍കിയാൽ 70 വയസ്സുവരെ പ്രതി ജയിലിൽ ക​ഴിയേണിവരും.

പെണ്‍കുട്ടിയുമായി ഫോണില്‍ ബന്ധപ്പെടുകയും പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നല്‍കുകയുമായിരുന്നു. 18 വയസ്സു പൂര്‍ത്തിയാകാത്ത പ്രതി 2024 ഏപ്രില്‍ മാസത്തില്‍ നാലു തവണ പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം നടത്തിയിരുന്നു. പിന്നീട് പ്രായപൂര്‍ത്തിയായ പ്രതി 2024 മെയ് രണ്ടു മുതല്‍ ജൂണ്‍ പത്തു വരെ പലതവണ ഇത്തരത്തില്‍ ലൈംഗികാതിക്രമം ആവര്‍ത്തിച്ചു.

ജൂണ്‍ 12ന് വീട്ടില്‍ വിരുന്നുവന്ന സഹോദരീ ഭര്‍ത്താവ് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിച്ചതിലാണ് പീഡന വിവരം പുറത്തറിഞ്ഞത്. രക്ഷിതാക്കള്‍ കുട്ടിയെ കൗണ്‍സിലിംഗിന് വിധേയയാക്കി. കുട്ടി കൗണ്‍സിലറോട് വിവരങ്ങള്‍ മുഴുവന്‍ പറഞ്ഞതോടെ അവര്‍ പൊലീസിലറിയിക്കുകയായിരുന്നു.

കേസ് രജിസ്റ്റര്‍ ചെയ്ത അരീക്കോട് പൊലീസ് 2024 ജൂണ്‍ 27ന് പ്രതിയെ അറസ്റ്റ് ചെയ്തു. പിഴ അടക്കുന്ന പക്ഷം തുക അതിജീവിതക്ക് നല്‍കണമെന്നും കോടതി വിധിച്ചു. മാത്രമല്ല സര്‍ക്കാരിന്റെ വിക്ടിം കോംപന്‍സേഷന്‍ ഫണ്ടില്‍ നിന്നും അതിജീവിതക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാന്‍ കോടതി ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റിക്ക് നിര്‍ദ്ദേശവും നല്‍കി.

അരീക്കോട് പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടറായിരുന്ന ആല്‍ബി തോമസ് വര്‍ക്കി രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന എ. ആദംഖാന്‍, വി. സിജിത്ത് എന്നിവരായിരുന്നു അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സോമസുന്ദരന്‍ 19 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു. 21 രേഖകളും ഹാജരാക്കി.

പ്രോസിക്യൂഷന്‍ ലൈസണ്‍ വിംഗിലെ അസി.സബ് ഇന്‍സ്‌പെക്ടര്‍ എന്‍. സല്‍മ പ്രോസിക്യൂഷനെ സഹായിച്ചു. പ്രതിയെ ശിക്ഷയനുഭവിക്കുന്നതിനായി തവനൂര്‍ ജയിലിലേക്കയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 20-year-old gets 51-year jail for rape of minor
Next Story