Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

താമരശ്ശേരിയിൽ 20കാരിയെ നിർത്തിയിട്ട ബസിൽവെച്ച് കൂട്ടബലാത്സംഗം ചെയ്തു; ജീവനക്കാർ അറസ്റ്റിൽ

text_fields
bookmark_border
നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരന്തര പീഡനം
rape case
cancel

കോഴിക്കോട്: താമരശ്ശേരിയിൽ 20 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്തു. ബസ് ജീവനക്കാരായ രണ്ടു പേർ പിടിയിലായി. ബസ് ഡ്രൈവർ അനീഷ്, ക്ലീനർ സജിത്ത് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. റോഡരികിൽ നിർത്തിയിട്ട ബസിൽ വെച്ചാണ് ബസിന്റെ ഡ്രൈവറും ജീവനക്കാരനും ചേർന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. നഗ്നദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം.

കോഴിക്കോട് അടിവാരം റൂട്ടിലോടുന്ന സ്വകാര്യ ബസ് ജീവനക്കാരനാണ് പ്രതികൾ. പെൺകുട്ടിയുടെ പിതാവിന്റെ സുഹൃത്തുക്കളാണ് പ്രതികളെന്നാണ് പ്രാഥമിക വിവരം. പെൺകുട്ടി നരിക്കുനിയിലെ ഒരു സ്വകാര്യ സ്ഫാപനത്തിലെ ജീവനക്കാരിയാണ്. ഒരു ദിവസം ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിക്കുന്ന വഴി പ്രതികൾ കാറിലെത്തിക്കുകയും ജ്യൂസിൽ മയക്കുമരുന്ന് നൽകി മയക്കിയ ശേഷം സ്വകാര്യ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിക്കുകയും നഗ്നദൃശ്യങ്ങൾ പകർത്തുകയും ചെയ്തിരുന്നു. പിന്നീട് ആ ചിത്രങ്ങൾ കാണിച്ച് നിരന്തരമായി ഭീഷണിപ്പെടുത്തുകയും പീഡനത്തിനിരയാക്കുകയും ചെയ്തുവെന്നാണ് പെൺകുട്ടിയുടെ മൊഴി.

പെൺകുട്ടിയുടെ പരാതിയിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. താമരശ്ശേരി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസന്വേഷിക്കുന്നത്. സംഭവത്തിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് പരിശോധിച്ചുവരികയാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - 20-year-old gang-raped in Thamarassery; two bus employees arrested
Next Story