Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരോഗികൾ 200 കടന്ന്​...

രോഗികൾ 200 കടന്ന്​ കേരളം

text_fields
bookmark_border
രോഗികൾ 200 കടന്ന്​ കേരളം
cancel

തി​രു​വ​ന​ന്ത​പു​രം: ​​സം​സ്​​ഥാ​ന​ത്ത്​ 20 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ചു. ക​ണ്ണൂ​ർ ജി​ല് ല​യി​ൽ എ​ട്ടും കാ​സ​ർ​കോ​ട്​​ ഏ​ഴും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, തൃ​ശൂ​ര്‍, പാ​ല​ക്കാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഒാ​രോ​രു​ത്ത​ർ​ക്കു​മാ​ണ്​ രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​ത്.

ഇ​തി​ല്‍ 18 പേ​ര്‍ വി​ദേ​ശ​ത് തു​നി​ന്നും എ​ത്തി​യ​വ​രാ​ണെ​ന്നും ര​ണ്ടു പേ​ര്‍ക്ക് സ​മ്പ​ര്‍ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​തെ​ന്നും മ​​ന്ത്രി കെ.​കെ. ശൈ​ല​ജ വ്യ​ക്​​ത​മാ​ക്കി. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 202 ആ​യി. രോ​ഗം ഭേ​ദ​മാ​യ 21 പേ​രൊ​ഴി​കെ ശേ​ഷി​ക്കു​ന്ന 181 പേ​രും ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ക​യാ​ണ്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ രോ​ഗം സ്ഥി​രീ​ക​രി​ച്ച​യാ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ ഐ.​സി.​യു.​വി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. ആ​രോ​ഗ്യ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ ​ഇ​േ​ദ്ദ​ഹ​​ത്തെ ​െഎ.​സി.​യു​വി​ലാ​ക്കി​യ​ത്. അ​തേ​സ​മ​യം, ആ​ശ​ങ്ക​ വേ​ണ്ട​തി​ല്ലെ​ന്നാ​ണ്​ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം. ഞാ​യ​റാ​ഴ്​​ച വൈ​റ​സ്​ ബാ​ധ സ്​​ഥി​രീ​ക​രി​ച്ച​വ​രി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഒ​രു ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​നു​മു​ണ്ട്. ഇ​തോ​ടെ സം​സ്​​ഥാ​ന​ത്ത്​ രോ​ഗം ബാ​ധി​ച്ച ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ എ​ണ്ണം ര​ണ്ടാ​യി.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ലു പേ​രു​ടെ പ​രി​ശോ​ധ​നാ​ഫ​ലം നെ​ഗ​റ്റിവ് ആ​ണ്. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 1,41,211 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 1,40,618 പേ​ര്‍ വീ​ടു​ക​ളി​ലും 593 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 6690 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 5518 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​നഫ​ലം നെ​ഗ​റ്റി​വ് ആ​ണ്. രോ​ഗം സ്​​ഥി​രീ​ക​രി​ച്ച​വ​രു​ടെ റൂ​ട്ട്​ മാ​പ്പ്​ അ​ത​ത്​ ജി​ല്ല​ക​ളി​ൽ ത​യാറാ​ക്കാ​ൻ ന​ട​പ​ടി തു​ട​ങ്ങി​യി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newscorona virus
News Summary - 20 new covid 19 cases -kerala news
Next Story