Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കള്ള് ഷാപ്പിൽ നിന്ന് 20 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു

text_fields
bookmark_border
spirit
cancel
camera_alt

പിടിച്ചെടുത്ത സ്പിരിറ്റ് 

തിരുവല്ല: തിരുവല്ല പെരിങ്ങരയിലെ സ്വാമിപാലത്ത് പ്രവർത്തിക്കുന്ന കള്ള് ഷാപ്പിൽ എക്സൈസ് എൻഫോഴ്സ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ 20 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തു. സ്വാമിപാലം ജങ്ഷന് സമീപം പ്രവർത്തിക്കുന്ന ഷാപ്പിന്റെ പിൻവശത്തെ ഷെഡിൽ അഞ്ച് ലിറ്ററിന്‍റെ നാല് കന്നാസുകളിലായി സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ഇന്ന് രാവിലെ ഏഴ് മണിയോടെ നടത്തിയ റെയ്ഡിലാണ് പിടികൂടിയത്.

വിൽപനക്കായി എത്തിക്കുന്ന കള്ളിന് വീര്യം കൂട്ടാനായാണ് സ്പിരിറ്റ് എത്തിച്ചതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഷാപ്പിന്റെ ലൈസൻസിയായ തൃശ്ശൂർ സ്വദേശി പി.എ സുരേഷിനെതിരെ കേസെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. സർക്കിൾ ഇൻസ്പെക്ടർ ജി. കൃഷ്ണകുമാർ, എക്സൈസ് ഇൻസ്പെക്ടർ മുകേഷ് കുമാർ, അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ മനോജ് കുമാർ, പ്രിവൻ്റീവ് ഓഫീസർ മനു, സിവിൽ എക്സൈസ് ഓഫീസർമാരായ വിശാഖ്, സുബിൻ എന്നിവർ അടങ്ങുന്ന സംഘമാണ് സ്പിരിറ്റ് പിടിച്ചെടുത്തത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 20 liters of spirit seized from toddy shop
Next Story