Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാസർകോട് സീറ്റിനായി 20...

കാസർകോട് സീറ്റിനായി 20 ലക്ഷം ചോദിച്ചെന്ന്; ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍റിനെതിരെ കോഴ ആരോപണം

text_fields
bookmark_border
ap abdul wahab
cancel

കോ​ഴി​ക്കോ​ട്​: ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ ലീ​ഗ്​ (ഐ.​എ​ൻ.​എ​ൽ) സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍റ്​​ എ.​പി. അ​ബ്​​ദു​ൽ വ​ഹാ​ബിനെതിരെ കോഴ ആരോപണം. കാസർകോട് സീറ്റ് നൽകാൻ 20 ലക്ഷം രൂപ ചോദിച്ചെന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​റിന്‍റെ നേതൃത്വത്തിലുള്ള വിഭാഗം ആരോപണം ഉന്നയിച്ചതായാണ് വിവരം. വെള്ളിയാഴ്ച ചേർന്ന ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗ​ത്തി​ലാണ് കാ​സിം ഇ​രി​ക്കൂ​ർ വിഭാഗം ആരോപണവുമായി രംഗത്തെത്തിയത്.

കാസർകോട് സീറ്റിൽ സ്ഥാനാർഥിയാക്കാൻ ഐ.എൻ.എൽ കോട്ടയം ജില്ലാ പ്രസിഡന്‍റിനോട് 20 ലക്ഷം രൂപ ചോദിച്ചെന്നാണ് ആരോപണം. ഈ ആരോപണം നേരത്തെയും ഐ.എൻ.എലിൽ ഉയർന്നിരുന്നു. എം.എ. ലത്തീഫിന്‍റെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി കോഴയാരോപണം അന്വേഷിക്കുകയാണ്. എന്നാൽ, ആരോപണത്തിൽ കഴമ്പില്ലെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ.

വെള്ളിയാഴ്ച നടന്ന സം​സ്​​ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം വാ​ക്​​പോ​രിലും ബ​ഹ​ളത്തിലും കലാശിച്ചിരുന്നു. കൈ​യാ​ങ്ക​ളി​യു​ടെ വ​ക്കോ​ള​മെ​ത്തി​യ ത​ർ​ക്കം മു​തി​ർ​ന്ന നേ​താ​ക്ക​ൾ ഇ​ട​പെ​ട്ട്​ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ചി​ല നേ​താ​ക്ക​ളു​ടെ ശൈ​ലി​ക​ൾ​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​മെ​തി​രെ​യാ​ണ്​ വി​മ​ർ​ശ​ന​മു​യ​ർ​ന്ന​ത്. സം​സ്​​ഥാ​ന പ്ര​സി​ഡ​ന്‍റും ​ജ​ന​റ​ൽ സെ​ക്ര​ട്ട​റിയും പ​ര​സ്​​പ​ര വി​ശ്വാ​സ​മി​ല്ലാ​തെ പെ​രു​മാ​റു​ന്ന​താ​യി അം​ഗ​ങ്ങ​ൾ കു​റ്റ​പ്പെ​ടു​ത്തി. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്​​ഥാ​നാ​ർ​ഥി​ക​ളെ സം​ബ​ന്ധി​ച്ചും വി​മ​ർ​ശ​ന​മു​യ​ർ​ന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:INLkasim irikkurap abdul wahab
News Summary - 20 lakh for Kasargod seat; Bribery allegations against INA state president
Next Story