Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇരുപത് ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; കുറ്റ്യാടി താലൂക്ക് ആശുപത്രി അടച്ചു

text_fields
bookmark_border
ഇരുപത് ആരോഗ്യപ്രവർത്തകർക്ക് കോവിഡ്; കുറ്റ്യാടി താലൂക്ക് ആശുപത്രി അടച്ചു
cancel

കോഴിക്കോട്: ആരോഗ്യപ്രവർത്തകരിൽ കോവിഡ് വ്യാപിക്കുന്നത് ആശങ്കയായി നിലനിൽക്കേ കുറ്റ്യാടിയിലെ ഗവ. താലൂക്ക് ആശുപത്രിയിൽ 20 ആരോഗ്യപ്രവർത്തകർക്ക് കോവിഡ്. കഴിഞ്ഞ ദിവസങ്ങളില്‍ നടത്തിയ ആർ.ടി.പി.സി.ആര്‍ പരിശോധനയിലാണ് ഇത്രയും പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

എന്നാല്‍ ആര്‍ക്കും ലക്ഷണമോ ആരോഗ്യ പ്രശ്‌നമോ ഇല്ലെന്ന് ആർ.എം.ഒ ഡോക്ടർ ഷാജഹാൻ അറിയിച്ചു. ഇതോടെ ആശുപത്രി അണുനശീകരണത്തിനായി രണ്ടു ദിവസത്തേക്ക് അടച്ചു.

ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്ന ഒരു രോഗിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവരിൽ നിന്നാണ് ആരോഗ്യപ്രവർത്തകർക്ക് രോഗം പടർന്നതെന്നാണ് നിഗമനം.

കോഴിക്കോട് ജില്ലയിൽ ഇന്ന് 1324 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 30 ആരോഗ്യപ്രവർത്തകരുണ്ട്. സംസ്ഥാനത്ത് ഇന്ന് 11,175 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 116 പേർ ആരോഗ്യപ്രവർത്തകരാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story