Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു

text_fields
bookmark_border
വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് പിഞ്ചുകുഞ്ഞ് മരിച്ചു
cancel

മൂവാറ്റുപുഴ: സ്വിമ്മിങ് പൂളിൽ വീണ് രണ്ട് വയസുകാരൻ മരിച്ചു. പായിപ്ര കക്ഷായിപടി പൂവത്തും ചുവട്ടിൽ ജിയാസിന്റെയും ഷെഫീലയുടെയും മകൻ അബ്രാം സെയ്ത് ( രണ്ട് ) ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകീട്ട് 4 മണിയോടെയാണ് സംഭവം.

ജിയാസിന്റെ വീടിനു തൊട്ടടുത്തുള്ള സഹോദരന്റെ വീട്ടിൽ വന്നതായിരുന്നു കുഞ്ഞ്. കളിക്കുന്നതിനിടെ വീട്ടിലെ സ്വിമ്മിങ് പൂളിൽ വീണ് മുങ്ങിപ്പോയ കുഞ്ഞിനെ ബന്ധുക്കൾ ഉടൻ പേഴയ്ക്കാപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. നില ഗുരുതരമായതോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ബുധനാഴ്ച രാവിലെ എട്ടുമണിയോടെ മരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 2-year-old dies after falling in swimming pool
Next Story