പത്തനംതിട്ടയിൽ രണ്ട് വയസുള്ള കുട്ടിയും ഐസൊലേഷനിൽ
text_fieldsപത്തനംതിട്ട: കോവിഡ് ബാധിതനുമായി അടുത്ത സമ്പര്‍ക്കം പുലർത്തിയ പത്തനംതിട്ടയിലെ രണ്ടുവയസ്സുള്ള കുട്ടിയെ ആശുപ ത്രിയിലേക്ക് മാറ്റി. ഇറ്റലിയിൽ നിന്നെത്തിയ രോഗം സ്ഥിരീകരിച്ച യുവാവുമായി ഇടപഴകിയ കുട്ടിയെയാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ നിരീക്ഷണ വാർഡിൽ പ്രവേശിപ്പിച്ചത്. ഇയാൾ കുട്ടിയുമായി അടുത്ത ഇടപെഴലുകൾ നടത്തിയെന്ന് വ്യക്തമായതോടെയാണ് നടപടി.
പത്തനംതിട്ടയില്‍ അഞ്ച് പേര്‍ക്കും എറണാകുളത്ത് ഒരു കുട്ടിക്കുമാണ് കഴിഞ്ഞദിവസം കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് 6 പേരാണ് കോവിഡ് 19 രോഗം ബാധിച്ച് ചികിത്സയിലുള്ളത്. കണ്ണൂർ ഇരിട്ടി സ്വദേശിയായ മൂന്ന് വയസുകാരനാണ് എറണാകുളത്ത് രോഗം സ്ഥിരീകരിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1116 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 967 പേര്‍ വീടുകളിലും 149 പേര്‍ ആശുപത്രികളിലുമാണ്. സംശയാസ്പദമായവരുടെ 807 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ട്. ഇതില്‍ 717 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.
LATEST VIDEO
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
