Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമോദി നാളെ വാരാണസി...

മോദി നാളെ വാരാണസി സന്ദർശിക്കും

text_fields
bookmark_border
മോദി നാളെ വാരാണസി സന്ദർശിക്കും
cancel

ന്യൂഡൽഹി: തെരഞ്ഞെടുപ്പിലെ വിജയത്തിന്​ പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ സ്വന്തം മണ്ഡലമായ വാരാണസി സ ന്ദർശിക്കും. ഇന്ന്​ വൈകീട്ട്​ ഗുജറാത്തിലെത്തി മോദി അമ്മയെ കണ്ട ശേഷമായിരിക്കും വാരാണസി​യിലേക്കുള്ള യാത്ര. ഞായറാഴ്​ച വൈകീട്ട്​ അഞ്ച്​ മണിയോടെ മോദിയും ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായും ഗുജറാത്തിലെത്തും.

അമ്മയെ സന്ദർശിച്ചതിന്​ ശേഷം ഇന്ന്​ രാത്രി തന്നെ മോദി ഡൽഹിയിലേക്ക്​ മടങ്ങും. വാരാണസിയിലെത്തുന്ന മോദി കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. ത​ന്നെ ജയിപ്പിച്ച ജനങ്ങളോട്​ നന്ദിയറിക്കുന്നതിനായാണ്​ വാരാണസിയിൽ എത്തുന്നതെന്ന്​ മോദി ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​.

മെയ്​ 30നായിരിക്കും പ്രധാനമന്ത്രിയായി നരേന്ദ്രമോദി സത്യപ്രതിജ്ഞ ചെയ്​ത്​ അധികാരമേറ്റെടുക്കുക. കഴിഞ്ഞ ദിവസം നടന്ന എൻ.ഡി.എ യോഗം മോദിയെ പാർലമ​െൻററി പാർട്ടി നേതാവായി തെരഞ്ഞെടുത്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:narendra modimalayalam news2019 Loksabha elections
News Summary - In 1st Visit to Gujarat After Resounding Poll Victory, Modi to Seek Mother’s Blessings Today-India news
Next Story