Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഒന്നാം ക്ലാസുകാരന്‍റെ ഒന്നാംതരം ഓട്ടം വൈറൽ -വിഡിയോ

text_fields
bookmark_border
ഫേസ്ബുക്കിൽ വിഡിയോ പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി
student, run, viral video
cancel
camera_alt

ഓട്ട മത്സരത്തിൽ പങ്കെടുക്കുന്ന ഒന്നാം ക്ലാസ് വിദ്യാർഥി ഹബീബ് റഹ്മാൻ

മഞ്ചേരി: ഒന്നാം ക്ലാസ് വിദ്യാർഥി ഹബീബ് റഹ്മാന്റെ ഹൈ വോൾട്ടേജ് ഓട്ടം വൈറൽ. പയ്യനാട് വടക്കാങ്ങര എ.എം.യു.പി സ്കൂൾ കായികമേളയിലാണ് ഹബീബ് താരമായത്. ഓട്ടമത്സരത്തിന്റെ വിഡിയോ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉൾപ്പെടെ നിരവധിപേർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചു. ‘അമ്പട... ഇവനെ പിടിക്കാൻ ആരുണ്ട്, ഈ 319-ാം നമ്പറുകാരൻ ഓടിക്കയറുക തന്നെ ചെയ്യും’ എന്ന് മന്ത്രി കുറിക്കുകയും ചെയ്തു.രണ്ട് ദിവസങ്ങളിലായി സ്കൂളിൽ നടന്ന കായിക മേളയിൽ 50 മീറ്റർ ഓട്ടത്തിലാണ് രസകരമായ സംഭവം അരങ്ങേറിയത്. കുട്ടികളെയെല്ലാം ട്രാക്കിൽ നിർത്തി അധ്യാപകൻ വിസിൽ കൈയിൽ എടുത്തപ്പോഴേക്കും ഹബീബ് ഓട്ടം തുടങ്ങി. ആവേശം ട്രാക്കിലായതോടെ മറ്റു മത്സരാർഥികളും പിന്നിൽ വെച്ചുപിടിച്ചു.



പക്ഷേ, ഹബീബ് അതിവേഗം മുന്നേറിയിരുന്നു. സ്കൂളിലെ പ്യൂൺ സുനിൽ ബാബുവാണ് ദൃശ്യങ്ങൾ പകർത്തിയത്. പിന്നീട് അധ്യാപകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ മന്ത്രിയും ഏറ്റെടുക്കുകയായിരുന്നു. മത്സരം രണ്ടാമതും നടത്തിയെങ്കിലും ഹബീബിനെ പരാജയപ്പെടുത്താനായില്ല. പയ്യനാട് മുക്കം കുന്നുമ്മൽ മുഹമ്മദിന്റെയും സാബിറയുടെയും മകനാണ് ഹബീബ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 1st student's first class run viral -video
Next Story