Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപി.എസ്.സി പരീക്ഷയിൽ...

പി.എസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക്; പക്ഷേ ജോലിയില്ലെന്ന് സർക്കാർ

text_fields
bookmark_border
നീ​നു
cancel
camera_alt

നീ​നു

മു​ക്കം: ജീ​വി​ത പ്രാ​ര​ബ്ധ​ങ്ങ​ളോ​ട് പ​ട​വെ​ട്ടി ഒ​ന്നാം റാ​ങ്ക് നേ​ടി​യി​ട്ടും ജോ​ലി ല​ഭി​ക്കാ​തെ ഒ​രു ഉ​ദ്യോ​ഗാ​ർ​ഥി. വി​ദ്യാ​ഭ്യാ​സം കൊ​ണ്ട് ജീ​വി​ത​ത്തോ​ട് പൊ​രു​തി​നി​ല്‍ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​ണ് നീ​നു. സ​ര്‍ക്കാ​ര്‍ പ​ക്ഷേ, ഈ ​യു​വ​തി​യെ തോ​ല്‍പ്പി​ക്കു​ക​യാ​ണ്! പി.​എ​സ്.​സി ന​ട​ത്തി​യ അ​സി. പ്ര​ഫ​സ​ര്‍ ഇ​ന്‍ കോ​മേ​ഴ്‌​സ് പ​രീ​ക്ഷ​യി​ൽ ഒ​ന്നാം​റാ​ങ്ക് നേ​ടി​യ ഉ​ദ്യോ​ഗാ​ർ​ഥി​യാ​ണ് ജോ​ലി​ക്കാ​യി ഓ​ഫി​സു​ക​ൾ ക​യ​റി​യി​റ​ങ്ങു​ന്ന​ത്.

മു​ക്കം ന​ഗ​ര​സ​ഭ​യി​ലെ മ​ണാ​ശ്ശേ​രി മു​ത്താ​ലം ചാ​ലി​ശ്ശേ​രി വീ​ട്ടി​ൽ നീ​നു​വി​നാ​ണ് ക​ഷ്ട​പ്പെ​ട്ട് പ​ഠി​ച്ച് ഒ​ന്നാം​റാ​ങ്ക് നേ​ടി​യി​ട്ടും ജോ​ലി​ക്കാ​യി കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന​ത്. പി​എ​ച്ച്.​ഡി വി​ദ്യാ​ര്‍ഥി​കൂ​ടി​യാ​ണ് നീ​നു. ലി​സ്റ്റ് വ​ന്ന് ആ​റു മാ​സം പി​ന്നി​ട്ടി​ട്ടും ഒ​ന്നാം റാ​ങ്കു​കാ​രി​യാ​യ നീ​നു​വി​ന​ട​ക്കം ലി​സ്റ്റി​ല്‍ പേ​രു​ള്ള​വ​ര്‍ക്കാ​ര്‍ക്കും നി​യ​മ​നം ല​ഭി​ച്ചി​ട്ടി​ല്ല.

2023 സെ​പ്റ്റം​ബ​ര്‍ 19നാ​ണ് അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​ര്‍ ഇ​ന്‍ കോ​മേ​ഴ്സ് റാ​ങ്ക് ലി​സ്റ്റ് നി​ല​വി​ല്‍വ​ന്ന​ത്. മൂ​ന്നു വ​ര്‍ഷ​മാ​ണ് ലി​സ്റ്റി​ന്റെ കാ​ലാ​വ​ധി. ആ​ദ്യ​ത്തെ ഒ​ന്നു ര​ണ്ട് മാ​സ​ത്തി​നു​ശേ​ഷം ജോ​ലി കി​ട്ടു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​തെ​ങ്കി​ലും മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞി​ട്ടും ജോ​ലി​കി​ട്ടാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്ന് നീ​നു പ​റ​യു​ന്നു.

നി​ല​വി​ല്‍ കോ​മേ​ഴ്‌​സി​ല്‍ 27 ഒ​ഴി​വു​ക​ള്‍ നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. സ​പ്ലി​മെ​ന്റ​റി ലി​സ്റ്റി​ല്‍നി​ന്ന് ഇ​തു​വ​രെ ര​ണ്ട് നി​യ​മ​ന​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. മെ​യി​ന്‍ ലി​സ്റ്റി​ല്‍നി​ന്ന് ഒ​രു നി​യ​മ​ന​വും ഇ​തു​വ​രെ ന​ട​ത്തി​യി​ട്ടി​ല്ല. ജോ​ലി ല​ഭി​ക്കാ​നാ​യി എം.​എ​ല്‍.​എ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് മ​ന്ത്രി, മു​ഖ്യ​മ​ന്ത്രി തു​ട​ങ്ങി നി​ര​വ​ധി ഓ​ഫി​സു​ക​ളി​ൽ നീ​നു ക​യ​റി​യി​റ​ങ്ങി​യി​ട്ടും കാ​ത്തി​രി​ക്കൂ എ​ന്ന മ​റി​പ​ടി​യ​ല്ലാ​തെ മ​റ്റൊ​ന്നു​മു​ണ്ടാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CareerKerala GovernmentPSCKozhikode News
News Summary - 1st rank in PSC exam-But the government says there is no work
Next Story