Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിസ്മയമായി 1961ലെ കുറ്റിപ്പുറം ഉപതെരഞ്ഞെടുപ്പ് നോട്ടീസ്
text_fieldsbookmark_border
1961ലെ തെരഞ്ഞെടുപ്പ് പ്രചാരണ നോട്ടീസ്
തിരുനാവായ: കുറ്റിപ്പുറം ഉപതെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ ഉദ്ഘാടനത്തിനായി ഇറക്കിയ ആറ് പതിറ്റാണ്ട് മുമ്പത്തെ നോട്ടീസ് വിസ്മയം പകരുന്നു.
വേങ്ങരയിൽ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പട്ടം താണു പിള്ളയാണ്. അധ്യക്ഷൻ അബ്ദുറഹ്മാൻ ബാഫഖി തങ്ങളും.
പി.എം.എസ്.എ. പൂക്കോയ തങ്ങൾ, അരങ്ങിൽ ശ്രീധരൻ, എം.എൽ.എമാരായ കെ. മൊയ്തീൻ കുട്ടി ഹാജി, ഹസൻ ഗനി, പി. അബ്ദുൽ മജീദ് തുടങ്ങിയരെല്ലാം സംബന്ധിക്കുന്നുണ്ട്.
കോഴിക്കോട് ചന്ദ്രിക പ്രസിൽ നിന്നടിച്ച നോട്ടീസ് പരിസ്ഥിതി പ്രവർത്തകനും മാമാങ്ക സ്മാരകങ്ങളുടെ കെയർടേക്കറുമായ ചിറക്കൽ ഉമ്മറിെൻറ ശേഖരത്തിൽ നിന്നാണ് ലഭിച്ചത്.
Next Story

