Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപട്ടികവർഗക്കാര്‍ക്കായി...

പട്ടികവർഗക്കാര്‍ക്കായി 19.25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു

text_fields
bookmark_border
പട്ടികവർഗക്കാര്‍ക്കായി 19.25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു
cancel

കാസർകോട്​: പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ലാൻഡ്​​ ബാങ്ക് പദ്ധതിയിലേക്ക്  ജില്ലയിലെ 19.25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു. ഭൂരഹിതരായ പട്ടികവര്‍ഗക്കാര്‍ക്ക് വിതരണം ചെയ്യുന്നതിനുവേണ്ടി പൊതുജനങ്ങളില്‍നിന്ന് വിലനല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. ഇതിനുവേണ്ടി 2.10 കോടി രൂപയാണ് പട്ടികവര്‍ഗ വികസന വകുപ്പ് ചെലവഴിച്ചത്. ഭൂരഹിതരായ പട്ടികവര്‍ഗക്കാരുടെ ക്ഷേമം ലക്ഷ്യമാക്കിയാണ് ലാൻഡ്​ ബാങ്ക് പദ്ധതി നടപ്പാക്കുന്നത്. 

ഏറ്റെടുത്ത ഭൂമി പ്ലോട്ടുകളായി തിരിച്ച് ഭൂമിക്കായി അപേക്ഷിച്ച അര്‍ഹരായ പട്ടികവര്‍ഗക്കാരില്‍നിന്ന്​ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഭൂമി വിതരണം ചെയ്യും. ഭൂമിക്കായി 1405 പട്ടികവര്‍ഗക്കാരാണ് അപേക്ഷിച്ചിട്ടുള്ളത്. ഇതി​​െൻറ വില്ലേജ്തല പരിശോധന പൂര്‍ത്തിയായി.  പഞ്ചായത്ത് ഭരണ സമിതി പരിശോധിച്ച് നല്‍കുന്നമുറക്ക്​ ജില്ല കലക്ടര്‍  അധ്യക്ഷനായ ജനകീയ നറുക്കെടുപ്പിലൂടെയായിരിക്കും ഗുണഭോക്​താക്കളുടെ തെരഞ്ഞെടുപ്പ്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news
News Summary - 19.25 acre land take over for st category
Next Story