Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഭർതൃ വീട്ടുകാർ പഠനം പൂർത്തിയാക്കാൻ സമ്മതിച്ചില്ല; തിരുവനന്തപുരത്ത് ഗർഭിണി ജീവനൊടുക്കി

text_fields
bookmark_border
ഭർതൃ വീട്ടുകാർ പഠനം പൂർത്തിയാക്കാൻ സമ്മതിച്ചില്ല; തിരുവനന്തപുരത്ത് ഗർഭിണി ജീവനൊടുക്കി
cancel

തിരുവനന്തപുരം: വർക്കല മണമ്പൂരിൽ ഗർഭിണിയായ 19കാരി ജീവനൊടുക്കി. വർക്കല പേരേറ്റിൽ കാട്ടിൽ വീട്ടിൽ ലക്ഷ്മി(അമ്മു-19) ആണ് വീട്ടിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത്. ഞായറാഴ്ച വൈകീട്ട് നാലു മണിക്കാണ് സംഭവം.

11 മാസം മുമ്പായിരുന്നു കിരണുമായുള്ള ലക്ഷ്മിയുടെ വിവാഹം. പ്രണയ വിവാഹമായിരുന്നു. ഒന്നരമാസം ഗർഭിണിയായിരുന്നു ലക്ഷ്മി. മണമ്പൂർ ശങ്കരൻമുക്കിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം വാടകക്ക് താമസിക്കുകയായിരുന്നു ലക്ഷ്മി. ബി.എ ലിറ്ററേച്ചർ അവസാന വർഷ വിദ്യാർഥിയായിരുന്ന ലക്ഷ്മിയെ ഗർഭിണിയായ ശേഷം ഭർതൃവീട്ടുകാർ കോളജിൽ പോകാൻ അനുവദിച്ചിരുന്നില്ല.

ഇതിനെ തുടർന്നുണ്ടായ മനോവിഷമത്തിലാണ് പെൺകുട്ടി ജീവനൊടുക്കിയത് എന്നാണ് കരുതുന്നത്. എ.എസ്.പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. കടയ്ക്കാവൂർ പൊലീസ് പാരിപ്പള്ളി മെഡിക്കൽ കോളജിൽ ആർ.ഡി.ഒയുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 19 year old pregnant woman found dead in Thiruvananthapuram
Next Story