Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബൈക്ക് ടോറസിൽ ഇടിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
ചെങ്ങമനാട് (എറണാകുളം): ദേശീയപാത പറമ്പയത്ത് ബൈക്ക് ടോറസിൽ ഇടിച്ച് യുവാവ് മരിച്ചു. കണക്കൻകടവ് തുരുത്തിപ്പുറം ചിറയത്ത് വീട്ടിൽ മോഹനന്റെ മകൻ നിഥിനാണ് (19) മരിച്ചത്. ബുധനാഴ്ച വൈകീട്ട് 3.20ഓടെയായിരുന്നു അപകടം.
ആലുവ ഭാഗത്ത് നിന്ന് വന്ന ടോറസ് നെടുവന്നൂർ റോഡിലേക്ക് പ്രവേശിക്കാൻ ദേശീയപാത മുറിച്ചുകടക്കുന്നതിനിടെ അത്താണി ഭാഗത്ത് നിന്ന് വന്ന നിഥിന്റെ ബൈക്ക് ഇടിച്ചു കയറുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ റോഡിൽ തെറിച്ചുവീണ നിഥിനെ ഉടൻ നാട്ടുകാരെത്തി ദേശം കുന്നുംപുറം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അമ്മ: എൽസി. സഹോദരങ്ങൾ: റിയാൻഡ (കാനഡ), നെയ്മോൾ (അയർലൻഡ്). മൃതദേഹം ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

