Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഷുഹൈബ്​ വധവും ടി.പി...

ഷുഹൈബ്​ വധവും ടി.പി കേസ്​ പ്രതികളുടെ പരോളും തമ്മിലെ ബന്ധം അന്വേഷിക്കണം -ചെന്നിത്തല

text_fields
bookmark_border
ഷുഹൈബ്​ വധവും ടി.പി കേസ്​ പ്രതികളുടെ പരോളും തമ്മിലെ ബന്ധം അന്വേഷിക്കണം -ചെന്നിത്തല
cancel

തിരുവനന്തപുരം: മട്ടന്നൂരിൽ യൂത്ത്​ കോൺഗ്രസ്​ നേതാവ്​ ഷുഹൈബി​​​​െൻറ കൊലപാതകവും കൊലക്ക്​ തൊട്ടുമുമ്പായി ടി.പി കേസ്​​ ഉൾപ്പെടെ നിരവധി കൊലക്കേസ്​ പ്രതികൾക്ക്​ നൽകിയ പരോളും തമ്മിൽ ബന്ധമുള്ളതായി സംശയിക്കു​െന്നന്ന്​ പ്രതിപക്ഷനേതാവ്​ രമേശ്​ ചെന്നിത്തല. സംഭവം നടന്ന്​ ദിവസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ പിടിക്കാതെ ​െപാലീസ്​ കള്ളക്കളി നടത്തുകയാണ്​. ഡമ്മി പ്രതികളെ സി.പി.എം വിട്ടുനൽകുംവരെ അറസ്​റ്റ്​ നീട്ടാനാണ്​ പൊലീസ്​ നീക്കം. സ്വന്തം വീടിന്​ സമീപം നടന്ന കൊലയായിട്ടും സംഭവത്തിൽ അനുശോചിക്കാനോ പ്രതിഷേധിക്കാനോ തയാറാകാതെ മുഖ്യമന്ത്രി പുലർത്തുന്ന മൗനം കൊലയാളികൾക്ക്​ പ്രോത്സാഹനം നൽകുന്നതാ​െണന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി.

​െപാലീസ്​ ഇതേവരെ ഷുഹൈബി​​​​െൻറ വീട്​ സന്ദർ​ശിക്കാനോ മാതാപിതാക്കളെ കണ്ട്​ കാര്യങ്ങൾ തിരക്കാനോ തയാറായിട്ടില്ല. പ്രാദേശിക സി.പി.എം നേതാക്കളെ ചോദ്യംചെയ്​താൽ പ്രതികളെ കണ്ടെത്താനാകും. സി.പി.എം കൊലയാളിസംഘത്തി​​​​െൻറ സ്​ഥിരം ശൈലിയിലാണ്​ ഷുഹൈബിനെയും ​െകാലപ്പെടുത്തിയത്​. പരിശീലനം നേടിയ കൊലയാളി സംഘമാണ്​ ഇതിനു​ പിന്നിൽ​. ഷുഹൈബിനെ ജയിലിൽവെച്ച്​ കൊലപ്പെടുത്താനും ശ്രമിച്ചിരുന്നതിന്​ തെളിവുണ്ട്​. സംഭവത്തിനു​മുമ്പ്​ നിരവധി കൊലയാളികൾക്ക്​ പരോൾ നൽകുകയും പരോൾ നീട്ടിനൽകുകയും ചെയ്​തിട്ടുണ്ട്​. ടി.പി കേസിലെ ഉൾപ്പെടെ 19 ​െകാലക്കേസ്​ പ്രതികൾക്ക്​ ഒരുമിച്ച്​ പരോൾ കൊടുത്തു. ഷുഹൈബ്​ വധത്തിന്​ തൊട്ടുമുമ്പ്​ വ്യവസ്​ഥകൾ ലംഘിച്ച്​ പരോൾ നൽകിയതിൽ ദുരൂഹതയുണ്ട്​.  

നിയമസഭയിൽ കൊലകൾക്കെതിരെ ഗിരിപ്രഭാഷണം നടത്തുന്ന മുഖ്യമന്ത്രി, സ്വന്തം വീടിന്​ 10 കിലോമീറ്റർ അക​െലയുള്ള ഷുഹൈബി​​​​െൻറ കൊലപാതകം സംബന്ധിച്ച്​ ഇതേവരെ പ്രതികരിക്കാൻ തയാറായിട്ടില്ല. വാടകക്കൊലയാളികൾക്ക്​ സംരക്ഷണം നൽകുന്ന ശൈലി സി.പി.എം അവസാനിപ്പിക്കണം. സി.പി.എം നേതാക്കൾ അണികളെ ഇറക്കിവിട്ട്​ കൊലകളും മക്കളെ ഉപയോഗിച്ച്​ തട്ടിപ്പും നടത്തുകയാണ്​. ഷുഹൈബി​​​​െൻറ കുടുംബത്തി​​​​െൻറ സംരക്ഷണം പാർട്ടി ഏറ്റെടുക്കും. 22ന്​ കണ്ണൂരിൽ പ്രതിഷേധ സംഗമവും നേതാക്കളുടെ നേതൃത്വത്തിൽ ഫണ്ട്​ ശേഖരണവും സംഘടിപ്പിക്കുമെന്ന്​ ചെന്നിത്തല അറിയിച്ചു.


 


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ramesh chennithalakerala newsparolemalayalam newsshuhaib murderTP Chandrasekharan Murder Case
News Summary - 19 Prisoners got Parol Just Before Shuhaib Murder Says Chennithala - Kerala News
Next Story