Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right19 മാസത്തെ കുടിശ്ശിക​;...

19 മാസത്തെ കുടിശ്ശിക​; ആശ്വാസമാകാതെ ആശ്വാസകിരണം

text_fields
bookmark_border
aswasakiranam project
cancel

തി​രു​വ​ന​ന്ത​പു​രം: മു​ഴു​വ​ന്‍ സ​മ​യ പ​രി​ചാ​ര​ക​ന്‍റെ സേ​വ​നം ആ​വ​ശ്യ​മാ​യ കി​ട​പ്പു​രോ​ഗി​ക​ളെ​യും മാ​ന​സി​ക ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​രെ​യും പ​രി​ച​രി​ക്കു​ന്ന​വ​ര്‍ക്ക് പ്ര​തി​മാ​സം ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന ‘ആ​ശ്വാ​സ​കി​ര​ണം’ പ​ദ്ധ​തി വീ​ണ്ടും അ​വ​താ​ള​ത്തി​ൽ. പ​ദ്ധ​തി​​പ്ര​കാ​രം സ​ർ​ക്കാ​ർ ന​ൽ​കി​വ​രു​ന്ന 600 രൂ​പ പ്ര​തി​മാ​സ ധ​ന​സ​ഹാ​യ​മാ​ണ് 19 മാ​സ​മാ​യി കു​ടി​ശ്ശി​ക​യാ​യ​ത്. ഇ​തോ​ടെ ദു​രി​ത​ത്തി​ലാ​ണ്​ മി​ക്ക​വ​രു​ടെ​യും ജീ​വി​തം.

2021 ആ​ഗ​സ്റ്റി​നു ശേ​ഷം ധ​ന​സ​ഹാ​യ വി​ത​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. 38,104 ഗു​ണ​ഭോ​ക്താ​ക്ക​ളാ​ണ്​ ആ​ശ്വാ​സ​കി​ര​ണം പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളാ​യി പ​ട്ടി​ക​യി​ലു​ള്ള​ത്. 19 മാ​സ​ത്തെ കു​ടി​ശ്ശി​ക​യി​ന​ത്തി​ൽ 434 കോ​ടി​യോ​ളം രൂ​പ​യാ​ണ്​ വി​ത​ര​ണം ചെ​യ്യേ​ണ്ട​ത്. പ​ദ്ധ​തി​ക്കാ​യി 2022-23 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ 42.5 കോ​ടി രൂ​പ ചെ​ല​വി​ടാ​ൻ ഭ​ര​ണാ​നു​മ​തി കി​ട്ടി​യി​രു​ന്നു. അ​തി​ൽ 10 ജി​ല്ല​ക​ളി​ൽ 2021 ആ​ഗ​സ്റ്റ്​ വ​രെ​യും നാ​ല്​ ജി​ല്ല​ക​ളി​ൽ 2021 ജൂ​ലൈ വ​രെ​യു​മാ​യി 24.99 കോ​ടി രൂ​പ വി​ത​ര​ണം ചെ​യ്തു. അ​തി​നു​ ശേ​ഷം 2023 ഏ​പ്രി​ൽ വ​രെ തു​ക വി​ത​ര​ണം ചെ​യ്തി​ട്ടി​ല്ല. ഈ​സ്റ്റ​ർ-​വി​ഷു-​റ​മ​ദാ​ൻ എ​ന്നീ ആ​ഘോ​ഷ​ങ്ങ​ൾ ഒ​രു​മി​ച്ച്​ വ​ന്ന​തോ​ടെ മ​റ്റ്​ ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വാ​യെ​ങ്കി​ലും ആ​ശ്വാ​സ​കി​ര​ണ​ത്തി​ൽ അ​ർ​ഹ​രാ​യ​വ​ർ​ക്ക്​ സ​ർ​ക്കാ​റി​ൽ​നി​ന്ന്​ ഒ​രാ​ശ്വാ​സ​വും ഇ​ല്ലെ​ന്ന്​ പ​രാ​തി​യു​ണ്ട്.

മാ​ത്ര​മ​ല്ല, ക്ഷേ​മ​പെ​ൻ​ഷ​ൻ 1600 രൂ​പ ന​ൽ​കു​മ്പോ​ൾ മു​ഴു​സ​മ​യ​പ​രി​ചാ​ര​ക​രാ​യി വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന ഇ​വ​ർ​ക്ക്​ ന​ൽ​കു​ന്ന​ത്​ 600 രൂ​പ മാ​ത്രം. 2010ൽ ​പ​ദ്ധ​തി ആ​രം​ഭി​ക്കു​മ്പോ​ൾ 250 രൂ​പ​യാ​യി​രു​ന്നു. തു​ക വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. അ​ര്‍ഹ​ത​യു​ള്ള​വ​ര്‍ക്ക് ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന​തി​ന്​ ത​ട​സ്സ​മി​ല്ലെ​ന്നും എ​ന്നാ​ൽ, മാ​ന​ദ​ണ്ഡം ല​ഘൂ​ക​രി​ച്ച​തോ​ടെ അ​പേ​ക്ഷ​ക​രു​ടെ എ​ണ്ണ​ത്തി​ൽ ഉ​ണ്ടാ​യ​വ​ർ​ധ​ന​യാ​ണ്​​ ധ​ന​സ​ഹാ​യം മു​ട​ങ്ങാ​ൻ കാ​ര​ണ​മാ​യ​തെ​ന്നു​മാ​ണ്​ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​ക്കാ​ര്യം വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ രാ​ജു വാ​ഴ​ക്കാ​ല​ക്ക്​ സാ​മൂ​ഹി​ക സു​ര​ക്ഷ മി​ഷ​ൻ ന​ൽ​കി​യ മ​റു​പ​ടി​യി​ലും വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aswasakiranam project
News Summary - 19 months arrears; aaswasakiranam project in crisis
Next Story