Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രകൃതി ക്ഷോഭവും...

പ്രകൃതി ക്ഷോഭവും അതിതീവ്ര മഴയും; 67.44 കോടിയുടെ കൃഷി നാശം

text_fields
bookmark_border
പ്രകൃതി ക്ഷോഭവും അതിതീവ്ര മഴയും; 67.44 കോടിയുടെ കൃഷി നാശം
cancel

തി​രു​വ​ന​ന്ത​പു​രം: ജൂ​ലൈ അ​വ​സാ​ന ആ​ഴ്ച​യി​ലും ആ​ഗ​സ്റ്റ് ആ​ദ്യ ദി​വ​സ​ങ്ങ​ളി​ലു​മാ​യി സം​സ്ഥാ​ന​ത്ത് അ​നു​ഭ​വ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യും വെ​ള്ള​പ്പൊ​ക്ക​വും മൂ​ല​മു​ണ്ടാ​യ പ്ര​കൃ​തി​ക്ഷോ​ഭം കാ​ർ​ഷി​ക മേ​ഖ​ല​ക്ക്​ ഗു​രു​ത​ര ആ​ഘാ​ത​മാ​ണ് സൃ​ഷ്ടി​ച്ച​തെ​ന്ന് കൃ​ഷി മ​ന്ത്രി ടി. ​സി​ദ്ദി​ഖ്. ജി​ല്ല​ക​ളി​ൽ നി​ന്ന് ല​ഭി​ച്ച വി​ള അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഫ​സ്റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ റി​പ്പോ​ർ​ട്ടു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ത​യാ​റാ​ക്കി​യ പ്രാ​ഥ​മി​ക വി​ല​യി​രു​ത്ത​ൽ പ്ര​കാ​രം 1,882 ഹെ​ക്ട​ർ കൃ​ഷി​യാ​ണ് ന​ശി​ച്ച​ത്. 23,537 ക​ർ​ഷ​ക​രെ പ്ര​കൃ​തി​ക്ഷോ​ഭം നേ​രി​ട്ട് ബാ​ധി​ച്ച​താ​യും 67.44 കോ​ടി​യു​ടെ വി​ള​നാ​ശ​മാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്റെ ആ​ഘാ​തം സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ ജി​ല്ല​ക​ളി​ലെ​യും കാ​ർ​ഷി​ക മേ​ഖ​ല​യെ ബാ​ധി​ച്ചു. നെ​ൽ​കൃ​ഷി​ക്കും വാ​ഴ​കൃ​ഷി​ക്കു​മാ​ണ് കൂ​ടു​ത​ൽ നാ​ശം. സം​സ്ഥാ​ന​ത്തെ ആ​കെ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തി​ന്റെ ഏ​ക​ദേ​ശം 80 ശ​ത​മാ​ന​ത്തി​ല​ധി​ക​വും ഈ ​ര​ണ്ട് വി​ള​ക​ളി​ലാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​തെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ജി​ല്ല​ക​ളി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സാ​മ്പ​ത്തി​ക ന​ഷ്ടം ആ​ല​പ്പു​ഴ​യി​ലാ​ണ് (13.05 കോ​ടി). വ​യ​നാ​ട് (12.96 കോ​ടി), പ​ത്ത​നം​തി​ട്ട (9.37 കോ​ടി), മ​ല​പ്പു​റം (7.88 കോ​ടി), എ​റ​ണാ​കു​ളം (4.96 കോ​ടി) എ​ന്നി​വ​യാ​ണ് കൂ​ടു​ത​ൽ നാ​ശ​മു​ണ്ടാ​യ മ​റ്റ് ജി​ല്ല​ക​ൾ.

5,303 ക​ർ​ഷ​ക​ർ ബാ​ധി​ച്ച പ​ത്ത​നം​തി​ട്ട​യാ​ണ് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ദു​രി​ത​മ​നു​ഭ​വി​ച്ച ജി​ല്ല. മ​ല​പ്പു​റം ജി​ല്ല​യി​ൽ 7.88 കോ​ടി​യു​ടെ ന​ഷ്ട​ത്തി​ൽ പ്ര​ധാ​ന​മാ​യും വാ​ഴ​കൃ​ഷി​ക്കും നെ​ൽ​കൃ​ഷി​ക്കു​മാ​ണ് കൂ​ടു​ത​ൽ ആ​ഘാ​ത​മു​ണ്ടാ​യ​ത്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 4.96 കോ​ടി​യു​ടെ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ നെ​ല്ല്, വാ​ഴ, ജാ​തി, പ​ച്ച​ക്ക​റി എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ള​ക​ളി​ൽ നാ​ശം റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ണ്ണൂ​ർ (3.38 കോ​ടി), കോ​ട്ട​യം (3.28 കോ​ടി), ഇ​ടു​ക്കി (3.27 കോ​ടി), കൊ​ല്ലം (2.94 കോ​ടി), കോ​ഴി​ക്കോ​ട് (2.74 കോ​ടി) എ​ന്നീ ജി​ല്ല​ക​ളി​ലും ഗ​ണ്യ​മാ​യ ന​ഷ്ടം രേ​ഖ​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​രം (1.72 കോ​ടി), കാ​സ​ർ​കോ​ട് (1.04 കോ​ടി), തൃ​ശൂ​ർ (69.62 ല​ക്ഷം), പാ​ല​ക്കാ​ട് (17.38 ല​ക്ഷം) എ​ന്നീ ജി​ല്ല​ക​ളി​ലും വി​വി​ധ വി​ള​ക​ൾ​ക്ക്​ ആ​ഘാ​തം നേ​രി​ട്ടു. പ്ര​ള​യ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ നാ​ശ​ന​ഷ്ട​ങ്ങ​ൾ കൃ​ത്യ​മാ​യി വി​ല​യി​രു​ത്തി അ​ർ​ഹ​രാ​യ ക​ർ​ഷ​ക​ർ​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ കൃ​ഷി​വ​കു​പ്പ് സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്ന് മ​ന്ത്രി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodscrop damageFarmersT. Siddique
News Summary - 67.44 കോടിയുടെ കൃഷി നാശം
Next Story