Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅബൂദബിയില്‍നിന്ന് 180...

അബൂദബിയില്‍നിന്ന് 180 പേർ കോഴിക്കോ​ട്ടെത്തി; നാലുപേർക്ക്​ കോവിഡ്​ ലക്ഷണം

text_fields
bookmark_border
karippur
cancel
camera_alt???????????????? ???????????????? ?????????

കോഴിക്കോട്​: അബൂദബിയില്‍നിന്ന് 180 പ്രവാസികളുമായി എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഞായറാഴ്​ച പുലർച്ച 2.12ന്​ പറന്നിറങ്ങി. മലപ്പുറം സ്വദേശികളായ 90 യാത്രക്കാരാണ് ഈ വിമാനത്തില്‍ ഉണ്ടായിരുന്നത്. ആലപ്പുഴ - ഒന്ന്, കാസർകോട് - രണ്ട്, കണ്ണൂര്‍ - ഏഴ്, കൊല്ലം - രണ്ട്, കോഴിക്കോട് - 49, പാലക്കാട് - 15, വയനാട് - 12 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ യാത്രക്കാര്‍. ഇവരെ കൂടാതെ തമിഴ്നാട്, മാഹി സ്വദേശികളായ ഓരോരുത്തരും തിരിച്ചെത്തിയ സംഘത്തിലുണ്ടായിരുന്നു.

കോവിഡ് ജാഗ്രതാ നിര്‍ദേശങ്ങള്‍ പൂർണമായും പാലിച്ചാണ്​ യാത്രക്കാരെ സ്വീകരിച്ചത്​. എയ്‌റോ ബ്രിഡ്ജില്‍വച്ചുതന്നെ മുഴുവന്‍ യാത്രക്കാരുടേയും ശരീരോഷ്മാവ് പരിശോധിച്ച ശേഷം ആരോഗ്യ വകുപ്പി​​െൻറ പ്രത്യേക പരിശോധനകള്‍ക്ക് വിധേയരാക്കി. യാത്രക്കാരെ 20 പേരുള്ള ചെറു സംഘങ്ങളാക്കിത്തിരിച്ച് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ നേതൃത്വത്തില്‍ കോവിഡ് - ക്വാറ​​ൈൻറന്‍ ബോധവത്​കരണ ക്ലാസ് നല്‍കിയ ശേഷം അഞ്ച് കൗണ്ടറുകളിലായി ജില്ല തിരിച്ചുള്ള വിവര ശേഖരണം പൂര്‍ത്തിയാക്കി. 

പ്രകടമായ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ നേരിട്ട് ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്കും പ്രത്യേക പരിഗണന വിഭാഗത്തിലുള്ള മുതിര്‍ന്ന പൗരന്മാര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഉറ്റ ബന്ധുവി​​െൻറ മരണത്തോടനുബന്ധിച്ച് എത്തിയവര്‍ തുടങ്ങിയവരെ നേരിട്ട് വീടുകളിലേക്കും തുടര്‍ ചികിത്സക്കെത്തിയവരെ ആശുപത്രികളിലേക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സ​െൻററുകളിലേക്കും ആരോഗ്യ വകുപ്പി​​െൻറ കര്‍ശന മേല്‍നോട്ടത്തില്‍ പ്രത്യേക നിരീക്ഷണത്തിനായി കൊണ്ടുപോയി.

കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയ നാല് പേരെ കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രങ്ങളില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു. മൂന്ന് മലപ്പുറം സ്വദേശികള്‍, ഒരു കോഴിക്കോട് സ്വദേശി എന്നിവര്‍ക്കാണ് രോഗ ലക്ഷണം കണ്ടെത്തിയത്. മലപ്പുറം സ്വദേശികളെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. മറ്റു യാത്രക്കാര്‍ക്കൊപ്പം വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിക്കാതെ റണ്‍വെയില്‍ത്തന്നെ 108 ആംബുലന്‍സുകള്‍ കൊണ്ടുവന്നാണ് ഇവരെ ആശുപത്രികളിലേയ്ക്ക് മാറ്റിയത്.

ഇവരെ കൂടാതെ നേരിയ ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവപ്പെട്ട മലപ്പുറം സ്വദേശിയെ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേയ്ക്കും മാറ്റി. വൃക്ക രോഗത്തിന് ചികിത്സയിലുള്ള മലപ്പുറം സ്വദേശിയേയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുള്ള രണ്ട് കോഴിക്കോട് സ്വദേശികളേയും കോഴിക്കോട് സ്വദേശിയായ ഒരു വനിതയെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരോഗ്യ വകുപ്പ് ഏര്‍പ്പെടുത്തിയ ആംബുലന്‍സികളിലാണ് ഇവരെ കൊണ്ടുപോയത്.

83 പേരേയാണ് വിവിധ കോവിഡ് കെയര്‍ സ​െൻററുകളിലാക്കിയത്. 80 പേരെ വിവിധ ജില്ലകളിലായി സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സ​െൻററുകളിലേക്കും മൂന്ന് പേരെ അവര്‍ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവില്‍ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയര്‍ സ​െൻററുകളിലേക്കും മാറ്റി. മലപ്പുറം ജില്ലയിലെ 31 പേരാണ് വിവിധ കോവിഡ് കെയര്‍ സ​െൻററുകളിലുള്ളത്.

മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ലാത്ത 88 പേരെ സ്വന്തം വീടുകളിലേക്ക്​ പ്രത്യേക നിരീക്ഷണത്തിന് അയച്ചു. 65 വയസിന് മുകളില്‍ പ്രായമുള്ള 14 പേര്‍, 10 വയസിന്​ താഴെ പ്രായമുള്ള 22 കുട്ടികള്‍, 17 ഗര്‍ഭിണികള്‍ എന്നിവരുള്‍പ്പടെയുള്ളവരാണിവര്‍. ഇവര്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തില്‍ പൊതുസമ്പര്‍ക്കമില്ലാതെ സ്വന്തം വീടുകളില്‍ പ്രത്യേക മുറികളില്‍ കഴിയണം. 

തിരിച്ചെത്തിയ ഓരോ പ്രവാസിയുടേയും ആരോഗ്യ സുരക്ഷക്ക്​ വിപുലമായ ക്രമീകരണങ്ങളാണ് ജില്ല ഭരണകൂടത്തി​​െൻറ നേതൃത്വത്തില്‍ വിമാനത്താവള അതോറിറ്റിയുമായി ചേര്‍ന്ന് ഒരുക്കിയത്. യാത്രക്കാരുടെ ശരീര ഊഷ്മാവ് പരിശോധിക്കാനും ആരോഗ്യ പരിശോധനക്കും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നാല് സംഘങ്ങളുമാണ് ഉണ്ടായിരുന്നത്. ഗര്‍ഭിണികളടക്കമുള്ളതിനാല്‍ ഗൈനക്കോളജിസ്​റ്റി​​െൻറയും സ്റ്റാഫ് നഴസുമാരുടെയും സേവനവുമുണ്ടായിരുന്നു. ഡോക്ടര്‍മാരുടെ നേതൃത്വത്തിലെ വിദഗ്ധ സംഘമാണ് യാത്രക്കാര്‍ക്കായി പ്രത്യേക കോവിഡ് പ്രതിരോധ ബോധവത്ക്കരണ ക്ലാസുകള്‍ കൈകാര്യം ചെയ്തത്. 

യാത്രക്കാരെ വിമാനത്താവളത്തില്‍നിന്ന് കൊണ്ടുപോകാന്‍ 108 ആംബുലന്‍സുകളുള്‍പ്പെടെ 46 ആംബുലന്‍സുകളും ആറ് കെ.എസ്.ആര്‍.ടി.സി ബസുകളും 35 പ്രീപെയ്ഡ് ടാക്‌സി വാഹനങ്ങളും സജ്ജമാക്കിയിരുന്നു. മുന്‍കൂട്ടി രജിസ്​റ്റര്‍ ചെയ്ത് യാത്രാ അനുമതി ലഭിച്ച എട്ട് സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമെ വിമാനത്താവളത്തിനകത്തേക്ക്​ പ്രവേശനമുണ്ടായിരുന്നുള്ളൂ. വിമാനത്താവള ജീവനക്കാര്‍, മറ്റ് ഏജന്‍സി പ്രതിനിധികള്‍, കോവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളില്‍ പ്രവേശിപ്പിച്ചില്ല. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air indiaabudhabicalicut airportcovid
News Summary - 180 passengers reached from abudhabi in kozhikode
Next Story