Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right180...

180 മത്സ്യത്തൊഴിലാളികളെകൂടി കണ്ടെത്തി

text_fields
bookmark_border
Ockhi
cancel

കൊച്ചി: ഒാഖി ചുഴലിക്കാറ്റിനെതുടർന്ന്​ കടലിൽ അകപ്പെട്ട 180 മത്സ്യ​ത്തൊഴിലാളികളെകൂടി നാവികസേന കണ്ടെത്തി. ​െഎ.എൻ.എസ്​ കൽ​േപനി എന്ന കപ്പൽ നടത്തിയ തിരച്ചിലിലാണ്​ വെള്ളിയാഴ്​ച ലക്ഷദ്വീപിലെ പരമ്പരാഗത മത്സ്യബന്ധന മേഖലയിൽ ഇവരെ കണ്ടെത്തിയത്​. വിവിധ പ്രദേശങ്ങളിൽനിന്ന്​ മത്സ്യബന്ധനത്തിന്​ പോയ ഇവരുടെ വിശദവിവരങ്ങൾ നാവികസേന ശേഖരിച്ചുവരുകയാണ്​. 21ബോട്ടിലായാണ്​ തൊഴിലാളികൾ ഉണ്ടായിരുന്നത്​. ഒാഖി ചുഴലിക്കാറ്റ്​ ഇവരെ ബാധിച്ചിരുന്നില്ലെന്നും പതിവുപോലെ മത്സ്യബന്ധനം തുടരുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും നാവികസേന അധികൃതർ പറഞ്ഞു. ബോട്ടുകളും സുരക്ഷിതമാണ്​. ഇതിനിടെ, ലക്ഷദ്വീപിൽ കണ്ടെത്തിയ ഗുജറാത്തിൽനിന്നുള്ള അഞ്ച്​ മത്സ്യത്തൊഴിലാളികളെ കൊച്ചിയിൽ എത്തിച്ചു​. 

കൊച്ചിയിൽനിന്നുള്ള ആറ്​ മത്സ്യത്തൊഴിലാളികളുടെ സഹകരണത്തോടെ െഎ.എൻ.എസ്​ കൽ​േപനി കേരള, ലക്ഷദ്വീപ്​ തീരങ്ങളിൽ തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്​. മത്സ്യത്തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായ വിവരത്തെത്തുടർന്ന്​ തിരച്ചിൽ പരിധി മാലദ്വീപ്​ വരെ നീട്ടിയെങ്കിലും ആരെയും കണ്ടെത്താനായില്ല. ​
െഎ.എൻ.എസ്​ ജമുന എന്ന കപ്പലിൽ വെള്ളിയാഴ്​ച 14,000 ലിറ്റർ ​കുടിവെള്ളം കവരത്തിയിൽ എത്തിച്ചു. മിനിക്കോയി​ ദ്വീപിൽ ഇതുവരെ 8800 കിലോ ഭക്ഷ്യധാന്യവും 7700ലിറ്റർ മിനറൽ വാട്ടറും 25ടൺ ശുദ്ധജലവും 1500 പേർക്കുള്ള വസ്​ത്രങ്ങളും നാവികസേന വിതരണം ചെയ്​തിട്ടുണ്ട്​. 

260 പേരെ കാണാതായതായി സ​െൻറർ ഫോർ ഫിഷറീസ്​ സ്​റ്റഡീസ്​
തിരുവനന്തപുരം: ഒാഖി ദുരന്തത്തിൽപെട്ട്​ 260 പേരെ കാണാതായതായി സ​െൻറർ ഫോർ ഫിഷറീസ്​ സ്​റ്റഡീസി​​െൻറ ഏറ്റവും പുതിയ കണക്ക്​. ബോട്ടുകളിൽ പോയ 157ഉം വള്ളങ്ങളിൽ പോയ 103 പേരെയ​ും തിരുവനന്തപുരം മേഖലയിൽനിന്ന്​ കാണാനില്ലെന്നാണ്​ കണക്കുകൾ വ്യക്​തമാക്കു​ന്നത്​. പരുത്തിയൂരിൽനിന്ന്​ 26, സൗത്ത്​ കൊല്ലംകോട്​, കരുംകുളം -രണ്ട്​, കൊച്ചുതുറ -ഒന്ന്​, പുതിയതുറ -6, പള്ളം -10, പുല്ലുവിള -13, അടിമലത്തുറ -5, വിഴിഞ്ഞം -55, പൂന്തുറ -28, കണ്ണാന്തുറ -3 , മര്യനാട്​ -2 എന്നിങ്ങനെയാണ്​ ​െമക്കനൈസ്​ഡ്​ ബോട്ടിൽ കടലിൽ പോയി മടങ്ങിയെത്താനുള്ളത്​. വള്ളങ്ങളിൽ പോയവരിൽ 97 പേർ മടങ്ങിയെത്താനുണ്ടെന്ന്​ സർക്കാർ പറയു​േമ്പാൾ പൂന്തുറ -29, വിഴിഞ്ഞം -25, അടിമലത്തുറ -16, പൂവാർ -7, പുല്ലുവിള- 6, ചെറിയതുറ -2, വലിയതുറ -5, വെട്ടുകാട്​- 5, കൊച്ചു​േവളി -2, തുമ്പ -6 എന്നിങ്ങനെ 103 പേരാണ്​ മടങ്ങിയെത്താനുള്ളതെന്നാണ്​ ​സ​െൻറർ ഫോർ ഫിഷറീസ്​ സ്​റ്റഡീസ്​ പറയുന്നത്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsrescue operationOckhiOckhi cyclone180 Fisherman rescued
News Summary - 180 fisher man rescued from Lakshdweep-Kerala news
Next Story