Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാജാരവിവർമയുടെ 175ാം...

രാജാരവിവർമയുടെ 175ാം ജന്മദിനാഘോഷം ഇന്ന്

text_fields
bookmark_border
രാജാരവിവർമയുടെ 175ാം ജന്മദിനാഘോഷം ഇന്ന്
cancel

കി​ളി​മാ​നൂ​ർ: ചി​ത്ര​മെ​ഴു​ത്ത് ത​മ്പു​രാ​ൻ രാ​ജാ​ര​വി​വ​ർ​മ​യു​ടെ 175-ാം ജ​ന്മ​ദി നം ​ജ​ന്മ​നാ​ടാ​യ കി​ളി​മാ​നൂ​രി​ൽ വി​പു​ല പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ക്കും. കി​ളി​മാ​നൂ​ർ കൊ​ട്ടാ​ര​ത്തി​ലാ​ണ് ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ. കി​ളി​മാ​നൂ​ർ പാ​ല​സ് ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 3.30ന് ​കൊ​ട്ടാ​ര​ത്തി​ൽ ന​ട​ത്തു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​ർ​വ​ഹി​ക്കും.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.അ​പ്ര​കാ​ശി​ത ര​വി​വ​ർ​മ ചി​ത്ര​ങ്ങ​ൾ ഗ​വ​ർ​ണ​ർ പ്ര​കാ​ശ​നം ചെ​യ്യും. ഓ​സ്ക​ർ ജേ ​താ​വ് റ​സൂ​ൽ പൂ​ക്കു​ട്ടി, അ​ടൂ​ർ പ്ര​കാ​ശ് എം.​പി, ഒ.​എ​സ് അം​ബി​ക എം.​എ​ൽ.​എ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

29ന് ​രാ​വി​ലെ 10.30ന് ​കൊ​ട്ടാ​രം ചി​ത്ര​ശാ​ല​യി​ൽ പു​ഷ്പാ​ർ​ച്ച​ന​യോ​ടെ ജ​ന്മോ​ത്സ​വ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്ക​മാ​കും. 10.40ന് ​ചി​ത്ര​ക​ലാ ക്യാ​മ്പും, ചി​ത്ര പ്ര​ദ​ർ​ശ​ന​വും ഒ.​എ​സ്. അം​ബി​ക എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. കി​ളി​മാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ടി.​ആ​ർ.​മ​നോ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

അ​ഡ്വ. ഗ​ണേ​ഷ് പി.​ശി​വ​സ്വാ​മി, ക​വി പ്ര​ഭാ​വ​ർ​മ, ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ൻ ശ​ങ്ക​ർ രാ​മ​കൃ​ഷ്ണ​ൻ, മേ​ഘ് മ​ണ്ഡ​ൽ സ​ൻ​സ്ഥാ​ൻ സെ​ക്ര​ട്ട​റി വി​മ​ലേ​ഷ് ബ്രി​ജ്വാ​ൾ, ബ​റോ​ഡ​യി​ലെ ചി​ത്ര​കാ​ര​ൻ സ​ച്ചി​ൻ ക​ലു​സ്കാ​ർ, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം ജി.​ജി. ഗി​രി​കൃ​ഷ്ണ​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ബി.​പി മു​ര​ളി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. വൈ​കീ​ട്ട് അ​ഞ്ചി​ന് ഹ​രി​ശ​ങ്ക​ർ വി. ​വ​ർ​മ​യു​ടെ വ​യ​ലി​ൻ ക​ച്ചേ​രി, 6.30ന് ​ഹി​ര​ണ്മ​യം, ഗാ​യ​ത്രി മ​ധു​സൂ​ദ​ൻ രാ​ജാ ര​വി​വ​ർ​മ​യു​ടെ ക​വി​ത​ക​ളെ അ​ടി​സ്ഥാ​ന​മാ​ക്കി അ​വ​ത​രി​പ്പി​ക്കു​ന്ന മോ​ഹി​നി​യാ​ട്ടം നൃ​ത്താ​ഞ്ജ​ലി എ​ന്നി​വ അ​ര​ങ്ങേ​റും.

അ​പൂ​ർ​വ ചി​ത്രം ‘പാ​ഴ്​​സി ലേ​ഡി’

കി​ളി​മാ​നൂ​ർ: കി​ളി​മാനൂ​ർ കൊ​ട്ടാ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ള്ള രാ​ജാ​ര​വി​വ​ർ​മ​യു​ടെ അ​പ്ര​കാ​ശി​ത ചി​ത്ര​മാ​ണ് ‘പാ​ഴ്സി ലേ​ഡി’. ഇ​തു​ത​ന്നെ​യാ​ണ് ര​വി​വ​ർ​മ​യു​ടെ അ​വ​സാ​ന ചി​ത്ര​മാ​യി ക​ണ്ടെ​ത്ത​പ്പെ​ട്ട​തും. ചി​ത്ര​ത്തി​ന്റെ അ​വ​സാ​ന മി​നു​ക്കു​പ​ണി​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല.

ചി​ത്ര​ത്തി​ന്റെ ര​ച​നാ​വേ​ള​യി​ൽ രോ​ഗ​ശ​യ്യ​യി​ലാ​യ ര​വി​വ​ർ​മ ചി​ത്രം പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​തെ മ​ര​ണ​മ​ട​യു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് പു​റം​ലോ​കം കാ​ണാ​തെ കൊ​ട്ടാ​ര​ത്തി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ചി​ത്ര​മാ​ണ്​ ഗ​വ​ർ​ണ​ർ പ്ര​കാ​ശ​നം ചെ​യ്യു​ക. ഒ​പ്പം തൃ​ക്കേ​ട്ട തി​രു​നാ​ൾ ഉ​മ​യ​മ്മ ത​മ്പു​രാ​ട്ടി​യു​ടെ അ​പൂ​ർ​വ ഛായ ​ചി​ത്ര​വും ഗ​വ​ർ​ണ​ർ അ​നാ​ച്ഛാ​ദ​നം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:175th birth anniversaryRajara Vivarma
News Summary - 175th birth anniversary of Rajara Vivarma
Next Story