Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുകളിൽ തേങ്ങ, അടിയിൽ കന്നാസുകൾ; പാലിയേക്കരയിൽ വൻ സ്പിരിറ്റ് വേട്ട

text_fields
bookmark_border
spirit
cancel
camera_altപാലിയേക്കരയിൽ പിടികൂടിയ സ്പിരിറ്റ്

ആമ്പല്ലൂർ: തൃശൂർ പാലിയേക്കരയിൽ വൻ സ്പിരിറ്റ് വേട്ട. തമിഴ്നാട്ടിൽ നിന്ന് പിക്കപ്പ് വാനിൽ കടത്തിയ 1750 ലിറ്റർ സ്പിരിറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സംഘം പിടികൂടി. പ്രതികളായ പാലക്കാട് സ്വദേശി ശ്രീകൃഷ്ണൻ, തമിഴ്നാട് സ്വദേശി കറുപ്പസാമി എന്നിവരെ അറസ്റ്റ് ചെയ്തു.

പൊള്ളാച്ചിയിൽ നിന്ന് പെരുമ്പാവൂരിലേക്കാണ് സ്പിരിറ്റ് കടത്തിയതെന്ന് പ്രതികൾ എക്സൈസ് ഉദ്യേഗസ്ഥരോട് പറഞ്ഞു. 35 ലിറ്ററിൻ്റെ 50 കന്നാസുകളിലായാണ് സ്പിരിറ്റ് കൊണ്ടു പോയിരുന്നത്. കന്നാസുകൾക്കുമുകളിൽ തേങ്ങ കൊണ്ട് മൂടിയിരുന്നു. എക്സൈസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു വാഹന പരിശോധന.

വ്യാജമദ്യം നിർമിക്കുന്നതിനാണ് സ്പിരിറ്റ് കൊണ്ടുപോകുന്നതെന്നും എവിടെ നിന്നാണ് സ്പിരിറ്റ് എത്തിച്ചതെന്നതുമുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നതായി തൃശൂർ ഡെപ്യൂട്ടി എക്സൈസ് കമീഷണർ ഷാനവാസ് പറഞ്ഞു. പിടികൂടിയ സ്പിരിറ്റ് ഇരിങ്ങാലക്കുട എക്സൈസ് വിഭാഗത്തിന് കൈമാറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 1750 litre spirit seized in paliyekkara toll booth
Next Story