Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസാന്റിയാഗോ...

സാന്റിയാഗോ മാർട്ടിന്‍റെ 173.48 കോടിയുടെ സ്വത്തുക്കൾ മരവിപ്പിച്ച്​ ഇ.ഡി

text_fields
bookmark_border
santiyago
cancel

ചെന്നൈ: വൻകിട ലോട്ടറി വ്യാപാരി സാന്‍റിയാഗോ മാർട്ടിന്‍റെയും മറ്റും പേരിലുള്ള 173.48 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കൾ മരവിപ്പിച്ചതായി എൻഫോഴ്​സ്​മെന്‍റ്​ ഡയറക്ടറേറ്റ്​ (ഇ.ഡി) അറിയിച്ചു. പ്രധാനമായും ഭൂസ്വത്തുക്കളും ബാങ്ക്​ അക്കൗണ്ടുകളുമാണ് ഇതിലുൾപ്പെടുന്നത്​. 2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ്​ നടപടി.

2022 ഏപ്രിലിലും മാർട്ടിന്‍റെ പേരിലുള്ള 409.92 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചിരുന്നു. ഇതോടൊപ്പം ഇന്ത്യൻ ബാങ്ക്​ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ചെന്നൈയിലെ പ്രമുഖ വ്യാപാര സ്ഥാപനമായ ശരവണ സ്റ്റോഴ്സിന്‍റെ (ഗോൾഡ് പാലസ്) 234.75 കോടി രൂപയുടെ സ്വത്തുക്കളും ഇ.ഡി മരവിപ്പിച്ചിട്ടുണ്ട്​. നേരത്തേ മാർട്ടിനും ശരവണ സ്​റ്റോഴ്​സുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ ഇ.ഡി അധികൃതർ റെയ്​ഡ്​ നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:santiago martinEnforcement Directorate
News Summary - 173.48 Crore assets of Santiago Martin have been frozen by ED
Next Story