പട്ടികവർഗ ഡയറക്ടറേറ്റിന്റെ അക്കൗണ്ടിൽ ചെലവഴിക്കാതെ 1.73 കോടി കേന്ദ്രവിഹിതം
text_fieldsകോഴിക്കോട്: പട്ടികവർഗ ഡയറക്ടറേറ്റിന്റെ അക്കൗണ്ടിൽ ചെലവഴിക്കാതെ 1.73 കോടി. എച്ച്.ഡി.എഫ്.സി മെഡിക്കൽ കോളജ് ശാഖയിൽ നിക്ഷേപിച്ചിരിക്കുന്ന ഈ തുക കേന്ദ്ര വിഹിതമാണെന്നും ധനകാരയ പരിശോധനയിൽ പരിശോധനയിൽ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് ട്രൈബൽ ഓഫീസിലെ അക്കൗണ്ടിൽ 7.16 ലക്ഷം ഏതു ഫണ്ടിലേതാണെന്ന് തിരിച്ചറിയാതെ കിടപ്പുണ്ട്. ട്രഷറി അക്കൗണ്ടിൽ നിഷ്ക്രിയമായി കിടക്കുന്നത് സർക്കാരിലേക്ക് തിരിച്ചെടുക്കണമെന്നും റിപ്പോർട്ടിൽ നിർദേശം നൽകി.
ജില്ലിയിലെ തദ്ദേസ്ഥാപനങ്ങൾക്ക് വിവിധ പദ്ധതികൾക്കായി മുൻവർഷങ്ങളിൽ അനുവദിച്ച പലതുകളും പദ്ധതികൾ പൂർത്തീകരിച്ച ശേഷം ബാക്കി തുക തുരിച്ച് അടച്ചിട്ടില്ല. അതുപോലെ പൂർത്തീകരിച്ച പദ്ധതിയുടെ സാക്ഷ്യപത്രവും നൽകിയിട്ടില്ല. ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ ഗുരുതര അനാസ്ഥയാണ് തുടരുന്നതെന്ന് റിപ്പോർട്ടിൽ രേഖപ്പെടുത്തി. ജില്ല- ബ്ലോക്ക്- ഗ്രാമപഞ്ചിയത്തുകൾക്ക് നൽകിയ 22 പദ്ധതികളുടെ സാക്ഷ്യ പത്രം ഇതു വരെ നൽകിയിട്ടില്ലെന്ന പരിശോധനയിൽ കണ്ടെത്തി. പദ്ധതി പൂർത്തീകരിച്ചശേഷം ബാക്കിയായന്ന തുക അക്കൗണ്ടിൽ നിഷ്ക്രിയമായി കിടക്കുകയാണെന്നും കണ്ടെത്തി.
ഉദാഹരണമായി അമ്പൂരി ഗ്രാമപഞ്ചായത്തിന് അനുവദിച്ച കുന്നത്ത് മല കുടിവെള്ള പദ്ധതിയുടെ 18 ലക്ഷം രൂപ ചെലവഴിച്ചതിന്റെയും സാക്ഷിപത്രം ഹാജരാക്കിയിട്ടില്ല. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മ്യൂണിറ്റി ഹാൾ നിർമ്മാണം വലിയകാല റോഡ് കോൺക്രീറ്റ് എന്നിവക്ക് ഒരുകോടി രൂപ അനുവദിച്ചുവെങ്കിലും സാക്ഷിപത്രം ഇതുവരെ നൽകിയിട്ടില്ല.
പുരുവിമല -തേക്കിൻമൂട് റോഡ് കോൺക്രീറ്റിന് അമ്പൂരി ഗ്രാമപഞ്ചായത്തിന് 20 ലക്ഷം രൂപ, നന്ദിയോട് ഗ്രാമപഞ്ചായത്തിൽ വാളൻകുഴി കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിന് 25 ലക്ഷം, വിതുര ഗ്രാമപഞ്ചായത്തിൽ മണാലി ചിൽഡ്രൻസ് പാർക്കിന് ഏഴ് ലക്ഷം രൂപ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ കലയപുരം അംഗൻവാടി കെട്ടി നവീകരണത്തിന് എട്ട് ലക്ഷം, കാട്ടിലക്കുഴി - ഇലഞ്ചിയം റോഡ് നവീകരണത്തിന് 49.85 ലക്ഷം, പെരുങ്കടവിള ബ്ലോക്ക് പഞ്ചായത്തിലെ കിൻഡർഗാർഡൻ വ്ലാവെട്ടി നവീകരണത്തിന് ഏഴ് ലക്ഷം, കള്ളിക്കാട് ഗ്രാമപഞ്ചായത്തിലെ വ്ലാവെറ്റി നിർമാണത്തിന് 6.50 ലക്ഷം ഈ പദ്ധതികളുടെ സാക്ഷ്യ പത്രം ഇതുവരെ നൽകിയട്ടില്ല.
വാമനപുരം ബ്ലോക്ക് പഞ്ചായത്തിൽ ഇടിഞ്ഞാർ- വീട്ടിക്കാവ് റോഡ് നിർമാണത്തിന് 1.25 കോടി രൂപ, പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് കലിയപുരം കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിന് 24 ലക്ഷം, ഞാറനീലി ഗവ. ട്രൈബൽ സ്കൂൾ ചുറ്റുമതിൽ നിർമ്മാണത്തിന് 11.50 ലക്ഷം, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലെ കുറ്റിച്ചൽ എ.ടി.എസ്.പി 15 റോഡുകൾക്ക് 1.61 കോടി, തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന് കല്ലാർ നദിച്ച് കുറുകെ ആറ്റമൺപുറം പാലം നിർമ്മാണത്തിന് 77 ലക്ഷം, പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിൽ കറുപ്പൻകാല അംഗൻവാടി കെട്ടിടം നവീകരണത്തിന് 18 ലക്ഷം, ഇലഞ്ചിയം അംഗൻവാടി നവീകരണം 19.96 ലക്ഷം തുടങ്ങിയ 22 പദ്ധതികളുടെ സാക്ഷ്യപത്രം തദ്ദേശ സ്ഥാപനങ്ങൾ നൽകാത്തത് ഗുരുതര വീഴ്ചയാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

