വീട്ടിൽ വഴക്കിട്ട് ഇറങ്ങിപ്പോയ 17കാരിയെ 19കാരെനാപ്പം വനത്തിൽ കണ്ടെത്തി
text_fieldsനെടുങ്കണ്ടം: വീട്ടിൽ വഴക്കിട്ട് ഇറങ്ങിപ്പോയ 17കാരിയെ 19 കാരനോടൊപ്പം കുരിശുമല വനത്തിൽ കണ്ടെത്തി. ഞായറാഴ്ച രാത്രിയിൽ വീട്ടിൽനിന്ന് ഇറങ്ങിപ്പോയ പെൺകുട്ടി പുരുഷ സുഹൃത്തിനോടൊപ്പം വനത്തിൽ ഒളിക്കുകയായിരുന്നു.
പെൺകുട്ടിയെ കാണാതായതോടെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും പൊലീസും ചേർന്ന്് ഞായറാഴ്ച പുലർച്ച വരെ ബന്ധുവീടുകളിലും അയൽവീടുകളിലുമെല്ലാം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്ച രാവിലെയും തിരച്ചിൽ തുടർന്നു. കമ്പംമെട്ട് സി.ഐ ജി. സുനിൽകുമാറിെൻറ നേതൃത്വത്തിലെ സംഘം ഉച്ചക്ക് 1.30ഓടെ വനത്തിൽ ഇരുവരെയും കണ്ടെത്തുകയായിരുന്നു. പോക്സോ നിയമപ്രകാരം കേസെടുത്തു. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കും