Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

17കാരിയെ പാർക്കിൽവെച്ച് പീഡിപ്പിച്ച്​ ഗർഭിണിയാക്കി; യുവാവ്​ അറസ്​റ്റിൽ

text_fields
bookmark_border
മനയ്ക്കച്ചിറ പാർക്കിൽവെച്ചാണ്​ സംഭവം
police
cancel

തിരുവല്ല: തിരുവല്ലയിൽ വിദ്യാർഥിനിയെ പാർക്കിൽവെച്ച് പീഡിപ്പിച്ച്​ ഗർഭിണിയാക്കിയ സംഭവത്തിൽ യുവാവ്​ അറസ്​റ്റിൽ. സംഭവവുമായി ബന്ധപ്പെട്ട് ചുങ്കപ്പാറ സ്വദേശി ജെസ്വിനെ (26) കീഴ്വായ്പൂര് പൊലീസ് അറസ്റ്റ് ചെയ്ത്​ കോടതിയിൽ ഹാജരാക്കി റിമാൻഡ്​​ ചെയ്തു.

തിരുവല്ല പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കവിയൂർ പഞ്ചായത്തിലെ മനയ്ക്കച്ചിറ പാർക്കിൽവെച്ചാണ്​ പീഡനമെന്ന് പെൺകുട്ടിയുടെ മൊഴിയിലുണ്ട്. പ്രതിയുടെ മന്നംകരച്ചിറയിലെ വീട്ടിലെത്തിച്ചും പീഡനത്തിന് ഇരയാക്കി. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ജെസ്വിനെ അറസ്റ്റ് ചെയ്തത്.

കേസ് രജിസ്റ്റർ ചെയ്ത കാലയളവിൽ നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടി ആറാഴ്ച ഗർഭിണിയാണെന്ന് കണ്ടെത്തി. പെൺകുട്ടിയുടെ പ്രായം, ഭാവി, ഗർഭത്തിന്‍റെ കാലദൈർഘ്യം എന്നിവ കണക്കിലെടുത്ത് സി.ഡബ്ല്യു.സിയുടെ സഹായത്തോടെ കോട്ടയം മെഡിക്കൽ കോളജിൽ ഗർഭഛിദ്രം നടത്തി.

നിലവിൽ പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഭ്രൂണത്തിന്‍റെ ഡി.എൻ.എ സാമ്പിളടക്കം പൊലീസ് ശേഖരിച്ചിട്ടുണ്ട്. റിമാൻഡിൽ കഴിയുന്ന ജെസ്വിനാണോ കുട്ടിയുടെ പിതാവെന്ന് തെളിയിക്കാൻ ആവശ്യമായ പരിശോധനകൾ നടത്തുന്നതിനാണിത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 17-year-old girl raped in the park; young man is arrested
Next Story