Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയ ആദിവാസി ബാലൻ മുങ്ങി മരിച്ചു

text_fields
bookmark_border
drowned to death
cancel

അടിമാലി: കൂട്ടുകാരോടൊപ്പം ചൂണ്ടയിടാൻ പോയ ആദിവാസി ബാലൻ തോട്ടിൽ മുങ്ങിമരിച്ചു. മാങ്കുളം താളും കണ്ടം ആദിവാസി കോളനിയിലെ ബാബുവിന്റെ മകൻ അനൂപ് (17) ആണ് മരിച്ചത്.

ഞായറാഴ്ച വൈകിട്ട് മൂന്നോടെയാണ് സംഭവം. അനൂപ് നാല് സുഹൃത്തുക്കളോടൊപ്പമാണ് ചൂണ്ടയിടാൻ താളും കണ്ടത്തിനും മൂത്താശ്ശേരിക്കും ഇടയിലെ തോട്ടിൽ പോയത്. കല്ലിൽനിന്നും മറ്റൊരു കല്ലിലേക്ക് ചാടി മാറുന്നതിനിടെ കാൽ വഴുതി തോട്ടിൽ പതിക്കുകയായിരുന്നു.

കൂടെയുള്ളവരും നാട്ടുകാരും ചേർന്ന് കരക്കെത്തിച്ച് അടിമാലി താലൂക്കാശുപത്രിയിൽ എത്തിച്ചങ്കിലും മരിച്ചു.

മാതാവ്: ലീല. സഹോദരങ്ങൾ: അബി, അനൂപ്, അതുല്യ, അഭിജിത്ത്. മൃതദേഹം അടിമാലി താലൂക്കാശുപത്രി മോർച്ചറിയിൽ. അടിമാലി പൊലീസ് നടപടി സ്വീകരിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 17 year old boy drowned at Adimali
Next Story