കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 17 ടൺ റേഷൻ അരി പിടികൂടി രണ്ടുപേർ അറസ്റ്റിൽ
text_fieldsകുമളി: തമിഴ്നാട്ടിലെ റേഷൻ കടകൾ വഴി പാവങ്ങൾക്ക് സൗജന്യമായി വിതരണം ചെയ്യാനുള്ള അരി ശേഖരിച്ച് കേരളത്തിലേക്ക് കടത്തുന്നതിനിടെ ലോറിയുമായി രണ്ടുപേരെ കുമളിയിൽ പ്രത്യേക പൊലീസ് സംഘം അറസ്റ്റു ചെയ്തു.
ലോറി ഡ്രൈവർ പാലക്കാട് സ്വദേശി ജോണി ബാഷ (33), മധുര റൈസ് മിൽ ഉടമ ശ്രീനിവാസൻ (42) എന്നിവരെയാണ് തമിഴ്നാട് ഫുഡ് സേഫ്റ്റി സെൽ വിഭാഗം അധികൃതരും പൊലീസ് പ്രത്യേക സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.
ഇവർ ലോറിയിൽ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 17,000 കിലോ റേഷൻ അരിയും പിടിച്ചെടുത്തു. ലോറിയിൽ 50 കിലോ വീതമുള്ള 340 ചാക്കിലാണ് അരി സൂക്ഷിച്ചിരുന്നത്.പിടിച്ചെടുത്ത അരി ഉത്തമപാളയം സിവിൽ സപ്ലൈസ് അധികൃതർക്ക് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

