Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമണൽ വാരുന്നതിനിടെ 17...

മണൽ വാരുന്നതിനിടെ 17 പേർ അറസ്റ്റിൽ

text_fields
bookmark_border
boat
cancel
camera_alt

പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ കാ​യ​ലി​ൽ നി​ന്ന്​ പൊ​ലീ​സ് പി​ടി​കൂ​ടിയ വ​ഞ്ചി​ക​ൾ

പ​റ​വൂ​ർ: പു​ത്ത​ൻ​വേ​ലി​ക്ക​ര​യി​ൽ കാ​യ​ലി​ൽ മ​ണ​ൽ വാ​രി​ക്കൊ​ണ്ടി​രു​ന്ന നാ​ലു വ​ഞ്ചി​ക​ൾ പൊ​ലീ​സ് പി​ടി​കൂ​ടി. 17 പേ​ർ അ​റ​സ്റ്റി​ൽ. മാ​ഞ്ഞാ​ലി ക​ള​ത്തി​ൽ അ​നി​ൽ (45), പു​ത്ത​ൻ​വേ​ലി​ക്ക​ര നി​ക​ത്തും​ത​റ പ​ര​മേ​ശ്വ​ര​ൻ (55), മാ​ഞ്ഞാ​ലി അ​ന​ന്ത​ൻ കാ​ട് ഷി​ജു (40), ഐ​ക്ക​രേ​ത്ത് അ​നീ​ഷ് (39), തി​രു​വ​ഞ്ചി​ക്കു​ളം കൂ​വ​പ്പ​റ​മ്പി​ൽ വി​ജേ​ഷ് (41), കൊ​ച്ച​ങ്ങാ​ടി മ​ഠ​ത്തി​പ്പ​റ​മ്പി​ൽ വി​നോ​ദ് (44), മൂ​ത്ത​കു​ന്നം വേ​ലി​ക്ക​ക​ത്ത് ത​മ്പി (57), വ​ട​ക്കും​പു​റം കൈ​ത​ത്ത​റ മ​നോ​ജ് (40), ഉ​ല്ലാ​സ് ന​ഗ​ർ ത​റ​യി​ൽ ഫ്രാ​ൻ​സി​സ് (46), ഫെ​റി​ക്ക​ട​വ് കോ​ന​ത്ത് ആ​ന്റ​ണി (50), കു​റു​മ്പ​ൻ തു​രു​ത്ത് മു​ട്ടി​ക്ക​ൽ നൈ​ഷു (45), ഓ​ളാ​ട്ടു​പു​ര​ത്ത് തോ​മ​സ് (52), ക​ഥ​നാ​ട്ട് ഷ​ജി​ത്ത് (39), കോ​ട്ടു​വ​ള്ളി​ക്കാ​ട് പു​ഴ​മ്പി​ള്ളി​ശേ​രി ബാ​ബു (55), മു​നി​പ്പ​റ​മ്പി​ൽ റെ​ജി (42), ചേ​ന്ദ​മം​ഗ​ലം അ​മ്മ​ൻ​ചേ​രി​ൽ രാ​മ​കൃ​ഷ്ണ​ൻ (57), കൊ​ടു​ങ്ങ​ല്ലൂ​ർ കോ​ഴി​പ്പ​റ​മ്പി​ൽ സു​ധി (50) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

കു​രി​ശ​ങ്ക​ൽ​ക്ക​ട​വി​ൽ നി​ന്ന്​ 150 മീ​റ്റ​ർ ദൂ​രെ പു​ഴ​യി​ൽ നി​ന്ന് മ​ണ​ൽ വാ​രി​ക്കൊ​ണ്ടി​രു​ന്ന സം​ഘ​മാ​ണ് ആ​ദ്യം പി​ടി​യി​ലാ​യ​ത്. സം​ഘം തോ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ണ്​ മ​ണ​ൽ വാ​രി​ക്കൊ​ണ്ടി​രു​ന്ന​ത്. തു​ട​ർ​ന്ന് ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ രാ​ത്രി പ​ത്ത​ര​യോ​ടെ ക​ട​വി​ൽ നി​ന്ന്​ 200 മീ​റ്റ​ർ ദൂ​രെ മ​ണ​ൽ വാ​രു​ക​യാ​യി​രു​ന്ന അ​ഞ്ചു പേ​ര​ട​ങ്ങു​ന്ന സം​ഘ​ത്തെ മ​ണ​ലും വ​ഞ്ചി​യും ഉ​ൾ​പ്പ​ടെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. രാ​ത്രി ന​ട​ന്ന പ​രി​ശോ​ധ​ന​യി​ൽ മ​റ്റൊ​രു സം​ഘ​ത്തേ​യും പി​ടി​കൂ​ടി. മ​ണ​ൽ വാ​രു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന സാ​ധ​ന സാ​മ​ഗ്രി​ക​ളും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ ജോ​ർ​ജ്ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ മ​ണ​ൽ മാ​ഫി​യ​യെ പി​ടി​കൂ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsErnakulam NewsSand Smuggling
News Summary - 17 people were arrested while smuggling sand
Next Story