Begin typing your search above and press return to search.
exit_to_app
exit_to_app
road
cancel
camera_alt

representative image

Homechevron_rightNewschevron_rightKeralachevron_rightമഴയിൽ തകർന്ന 77 പ്രധാന ...

മഴയിൽ തകർന്ന 77 പ്രധാന റോഡുകളുടെ അടിയന്തര അറ്റകുറ്റപ്പണിക്ക്​ 17 കോടി

text_fields
bookmark_border

തിരുവനന്തപുരം: മഴയിൽ തകർന്ന 77 പ്രധാന റോഡുകൾ ഗതാഗത യോഗ്യമാക്കാൻ 17 കോടി രൂപ അനുവദിച്ചതായി പൊതുമരാമത്ത്​ മന്ത്രി പി.എ. മുഹമ്മദ്​ റിയാസ്​ അറിയിച്ചു. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി വികസന പ്രവർത്തനം നടത്തുന്ന റോഡുകളും മഴയിൽ സഞ്ചാരയോഗ്യമല്ലാതായിട്ടുണ്ട്. വികസന പ്രവൃത്തി നടക്കും വരെ കാത്തിരിക്കാതെ റോഡ് ഗതാഗത യോഗ്യമാക്കി കൊടുക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

കിഫ്ബി പദ്ധതിയിൽ വികസിപ്പിക്കാൻ ഒരുങ്ങുന്ന 77 പ്രധാന റോഡുകളിലാണ് അറ്റകുറ്റപ്പണികൾ നടത്തുന്നത്. സ്ഥലമേറ്റെടുക്കൽ നടപടികൾ ഉൾപ്പെടെ പൂർത്തിയാക്കാനുള്ള ഈ റോഡുകൾ കുണ്ടും കുഴിയുമായി തകർന്ന നിലയിലാണ്.

ഇവ ഗതാഗത യോഗ്യമാക്കാൻ 17 കോടിയോളം രൂപയാണ് അനുവദിച്ചത്. മഴ മാറിയാൽ ഉടൻ ഇതിന്‍റെ പ്രവൃത്തിയും ആരംഭിക്കും. 756 പൊതുമരാമത്ത് റോഡുകളുടെ അറ്റകുറ്റപ്പണി നടത്താൻ 119 കോടി രൂപ അനുവദിച്ചിരുന്നു. അതിന് പുറമെയാണിത്.

കിഫ്ബി പദ്ധതിയിൽ പ്രവൃത്തി നടക്കുന്ന റോഡുകളിൽ അടിയന്തിര അറ്റകുറ്റപ്പണി ആവശ്യമുണ്ടെന്ന് റിപ്പോർട്ട് ചെയ്ത 11 ജില്ലകളിലെ റോഡുകൾക്ക് അനുവദിച്ച ഫണ്ട്.

തിരുവനന്തപുരം ജില്ല

പേട്ട - ആനയറ - ഒരുവാതിൽക്കോട്ട റോഡ്

നെടുമങ്ങാട് - അരുവിക്കര - വെള്ളനാട് റോഡ്

മണ്ണന്തല - പൗഡിക്കോണം റോഡ്

വട്ടിയൂർക്കാവ് ജംഗ്ഷൻ

തിരുവനന്തപുരം - നെയ്യാർ ഡാം റോഡ്

പുളിയറക്കോണം -കുഴക്കാട് ടെംപിൾ റോഡ്

അമരവിള -കൂട്ടപ്പന - സൂരവക്കാനി റോഡ്

കൊല്ലം ജില്ല

പള്ളിമുക്ക് - അലിമുക്ക്‌ (കരവൂർ മുതൽ അലിമുക്ക് വരെ)

പള്ളിമുക്ക് -മുക്കുകടവ് റോഡ്

അമ്പലമുക്ക് - റോഡ് വിള - പോരേടം റോഡ്

പത്തനംതിട്ട ജില്ല

ചെറുകോൽപ്പുഴ - മണിയാർ റോഡ്

ചെറുകോൽപ്പുഴ - റാന്നി റോഡ്

അടൂർ - തുമ്പമൺ കോഴഞ്ചേരി റോഡ്

ഏഴംകുളം -കൈപ്പത്തൂർ റോഡ്

കോട്ടയം ജില്ല

പത്തനാട് - ഇടയിരിക്കപ്പുഴ റോഡ്

കാഞ്ഞിരപ്പള്ളി - മണിമല - കുളത്തൂർമുഴി - കർഷക സൗഹൃദ ലിങ്ക് റോഡ്

കോട്ടയം -കുമരകം റോഡ്

എറണാകുളം ജില്ല

കോതമംഗലം - കോട്ടപ്പടി - പ്ലാമൂട്

മണ്ണൂർ-പൂഞ്ഞാശ്ശേരി റോഡ്

പാലക്കാട് ജില്ല

മണ്ണാർക്കാട് - ചിന്നത്തടാകം റോഡ്

ഒറ്റപ്പാലം - ചെർപ്പുളശ്ശേരി റോഡ്

കണ്ണാടി - പന്നികോട്​ റോഡ്

ഇൻഡസ്ട്രിയൽ എസ്റ്റേറ്റ് മൂപ്പൻ റോഡ്

കരിമണ്ണ് കുലുക്കുപാറ ഒഴലപ്പതി റോഡ്

ചെർപ്പുളശ്ശേരി ബെപാസ്​

കണ്ണന്നൂർ ചുങ്കമംഗലം റോഡ്

പാലക്കാട് കാഴാനി പഴമ്പാലക്കോട് റോഡ്

റെയിൽവേ കോളനി - ധോണി റോഡ്

പുതുനഗരം കൈനാശ്ശേരി റോഡ്

കുറ്റിപ്പുറം ത്രിത്താല പട്ടാമ്പി റോഡ്

പട്ടാമ്പി ആമയൂർ റോഡ്

നിള ഹോസ്പിറ്റൽ ഐ.പി.ടി റോഡ്

പാറ പൊള്ളാച്ചി റോഡ്

ചിറ്റൂർ പുഴപ്പാലം വണ്ടിത്താവളം

കമ്പിളിച്ചുങ്ങം പെരുവമ്പ റോഡ്

തൃശൂർ ജില്ല

പീച്ചി - വാഴാനി ടൂറിസം കോറിഡോർ

കൊടകര -വെള്ളിക്കുളങ്ങര സ്കൂൾ റോഡ്

പുതുക്കാട് -മുപ്ലിയം -കോടാലി റോഡ്

പള്ളിക്കുന്ന് - ചിമ്മിനി ഡാം

ഹിൽ ഹൈവേ - എസ്.എച്ച്​ – 59 പട്ടിക്കാട് -വിലങ്ങാന്നൂർ

മലപ്പുറം ജില്ല

മഞ്ചേരി ഓലപ്പുഴ

പൂലമന്ന -വാണിയമ്പലം

പൂക്കോട്ടുംപാടം - കാളികാവ്

പൂക്കോട്ടുംപാടം - മൂലേപ്പാലം

ഹിൽ ഹൈവേ - കാറ്റാടികടവ് - ചാത്തമുണ്ട

മുണ്ടുമുഴി വെട്ടുകാട് പുള്ളിക്കൽ റോഡ്

മൂലേപ്പാടം മുതൽ നായാടംപൊയിൽ

തോട്ടശ്ശേരിയാര ഇല്ലത്തുമാട്‌ റോഡ്

കോഴിക്കോട് ജില്ല

കൊല്ലം - നെല്ലിയാടി - മേപ്പയൂർ റോഡ്

തൊട്ടിൽപ്പാലം - കുണ്ടുതോട് റോഡ്

മാവൂർ - എൻ.ഐ.ടി - കൊടുവള്ളി റോഡ്

കാരപറമ്പ് - തടപ്പാട്ടുതാഴം - പറോപ്പടി റോഡ്

ആർ.ഇ.സി - കൂടത്തായി റോഡ്

ബേപ്പൂർ - ചെറുവണ്ണൂർ റോഡ്

പരപ്പൻപൊയിൽ - കാരകുന്നത്ത് റോഡ്

പുതിയങ്ങാടി - പുറക്കയറി - അണ്ടിക്കോട് - അത്തോളി - ഉള്ളേരി റോഡ്

പുതിയങ്ങാടി - മാവില്ലകടവ് - കൃഷ്ണൻ നായർ റോഡ്

തൊട്ടിൽപ്പാലം - തലയാട് - ഹിൽ ഹൈവേ

കുറ്റ്യാടി - നാദാപുരം - പെരിങ്ങത്തൂർ

പി.യു.കെ.സി റോഡ്

കല്ലൻതോട് - കൂളിമാട് റോഡ്

മാതറ - പാലാഴി - കുറ്റിക്കാട്ടൂർ

ഹിൽ ഹൈവേ മലപ്പുറം -തലയാട്

വയനാട് ജില്ല

ഹിൽ ഹൈവേ - കൊട്ടിയൂർ ബോയ്സ് ടൗൺ മുതൽ മാനന്തവാടി വരെ,

വാളാട് മുതൽ കുങ്കിച്ചിറ വരെ, മാനന്തവാടി മുതൽ കമ്പളക്കാട് വരെ.

കണിയാരം ആറാട്ടുതറ റോഡ്

കക്കവയൽ കെനിചിറ റോഡ്

മേപ്പാടി ചൂരൽമല റോഡ്

ബീനാച്ചി പനമരം റോഡ്

കണ്ണൂർ ജില്ല

ശ്രീകണ്ഠപുരം - നടുവിൽ റോഡ്

എയർപോർട്ട് ലിങ്ക് റോഡ് -ചൊർക്കല -ബാവുപറമ്പ് -നാണിച്ചേരി കടവ് റോഡ് -ചെക്യാട്ടു കാവ് -മയ്യിൽ കൊളോളം റോഡ്

തിരുവങ്ങാട് -ചമ്പാട് റോഡ്

കോസ്റ്റെൽ ഹൈവേ

പാലക്കോട് കുന്നരു

ആലക്കോട് -പത്തേൻപാറ -കാനകുന്ന് റോഡ്

മാനന്തവാടി -ബോയ്സ് ടൗൺ ശിവപുരം -മട്ടന്നൂർ റോഡ്

ഇ.ടി.സി - പൂമംഗലം - മഴൂർ - പന്നിയൂർ - കാലിക്കടവ് - പാടപ്പയങ്ങാട് - മടകാട് റോഡ്

മാടായി-എട്ടിക്കുളം -റോഡ്

മനക്കടവ് -മൂരിക്കടവ് -കാപ്പിമല -ആലക്കോട് റോഡ്

പെരുവൻപറമ്പ് -നെല്ലിക്കാംപൊയിൽ

പെരുവൻപറമ്പ്- കല്ലുവയൽ റോഡ്

Show Full Article
TAGS:road rain 
News Summary - 17 crore for emergency repairs of 77 major roads damaged by rains
Next Story