സംസ്ഥാനത്ത് താലൂക്ക് ഓഫിസുകളിൽ തീർപ്പാക്കാനുള്ളത് 1.67 ലക്ഷം എൽ.ആർ.എം പരാതികൾ
text_fieldsതിരുവനന്തപുരം : സംസ്ഥാനത്ത് താലൂക്ക് ഓഫിസുകളിൽ തീർപ്പാക്കാനുള്ളത് 1,67,574 എൽ.ആർ.എം പരാതികളെന്ന് മന്ത്രി കെ.രാജൻ. വിവിധ താലൂക്ക് ഓഫിസുകളിലെ തീർപ്പാക്കനുള്ള പരാതി കളുടെ കണക്കാണിത്. ഏറ്റവുമധികം പരാതി തീർപ്പാക്കാനുള്ളത് നെടുമങ്ങാട് താലൂക്ക് ഓഫിസിലാണ്. അവിടെ 14, 936 പരാതികൾ തീർപ്പ് കൽപ്പിക്കാനുണ്ട്.
തിരുവനന്തപുരം താലൂത്തിൽ 14, 906 പരാതികളും തീർപ്പാക്കാനുണ്ട്. വിവിധ താലൂക്ക് ഓഫിസുകളിൽ ആയിരക്കണക്കിന് എൽ.ആർ.എം പരാതി തീർപ്പ് കൽപ്പിക്കാനുണ്ട്. തൃശൂർ- 7825, ചോർത്തല- 7674, നെയ്യാറ്റിൻകര- 6203, തുരൂരങ്ങാടി- 5046, ഹോസ്ദുർഗ്- 4626 എന്നിങ്ങനെയാണ് പരാതി തീർപ്പ് കൽപ്പിക്കാത്തതിൽ മുന്നിൽ നിൽക്കുന്ന താലൂക്കുകൾ
വിവിധ താലൂക്ക് ഓഫിസുകളിൽ എൽ.ആർ.എം വിഭാഗത്തിൽ ആകെ ലഭിച്ചത് 6,43,420 പരാതികളായിരുന്നു. എൽ.ആർ.എം പരാതികൾ ദ്രുതഗതിയിൽ പരിഹരിക്കുന്നതിനായി സർവേയർമാർക്ക് ഓരോമാസവും 50 അപേക്ഷകൾ വീതം തീർപ്പാക്കുന്നതിന് ടാർജറ്റ് നിൽകി. താലൂക്കുകളിൽ അദാലത്ത് നടത്തി മുഴുവൻ പരാതികളും സമയബന്ധിതമായി തീര്പ്പാക്കുന്നതിന് നടപടികൾ സ്വീകരിച്ചുവെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

