Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വിജിലൻസ്; 1600 പേരുടെ പട്ടിക തയാറാക്കി

text_fields
bookmark_border
https://www.madhyamam.com/tags/project-zero
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളി​ലെ അ​ഴി​മ​തി​ക്കാ​രാ​യ 1600 ഓ​ളം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി വി​ജി​ല​ൻ​സ്. ഇ​വ​ർ വി​ജി​ല​ൻ​സി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. സം​സ്ഥാ​ന​ത്ത്​ നി​ന്നും അ​ഴി​മ​തി പൂ​ർ​ണ​മാ​യി തു​ട​ച്ചു​നീ​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ജി​ല​ൻ​സ്​ ആ​ൻ​ഡ്​ ആ​ന്‍റി ക​റ​പ്​​ഷ​ൻ ബ്യൂ​റോ ന​ട​പ്പാ​ക്കു​ന്ന ‘പ്രോ​ജ​ക്ട് സീ​റോ’​ യു​ടെ ഭാ​ഗ​മാ​യാ​ണ്​ അ​ഴി​മ​തി​ക്കാ​രാ​യ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ഇ​തി​ൽ 250 ഓ​ളം പേ​ർ ക​ടു​ത്ത അ​ഴി​മ​തി​ക്കാ​രാ​ണെ​ന്ന്​ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ മ​നോ​ജ് എ​ബ്ര​ഹാം വി​ശ​ദ​മാ​ക്കി. മു​മ്പ്​ അ​ഴി​മ​തി, കൈ​ക്കൂ​ലി കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രും അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങൾ ഉ​ള്ള​വ​രു​മാ​യ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ പ​ട്ടി​ക​യാ​ണ്​ ത​യാ​റാ​ക്കി​യ​ത്. ജ​നം ഏ​റെ ​ആ​ശ്ര​യി​ക്കു​ന്ന റ​വ​ന്യൂ, ത​ദ്ദേ​ശം, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് ഉ​ദ്യോ​ഗ​സ്‌​ഥ​രാ​ണ് പ​ട്ടി​ക​യി​ൽ കൂ​ടു​ത​ൽ.

അ​ഴി​മ​തി ഇ​ല്ലാ​താ​ക്കാ​ൻ ട്രാ​പ്പ്​ കേ​സു​ക​ൾ കൂ​ടു​ത​ലാ​യി ന​ട​ത്താ​നാ​ണ്​ വി​ജി​ല​ൻ​സി​ന്‍റെ തീ​രു​മാ​നം. അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​ൻ അ​ഴി​മ​തി​ക്കാ​ർ ഓ​രോ​രു​ത്ത​രാ​യി പി​ടി​യി​ലാ​കു​ന്നു​ണ്ടെ​ന്നും വി​ജി​ല​ൻ​സ്​ വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളി​ൽ ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യി അ​ഴി​മ​തി​ക്കാ​ർ പ​ണം വാ​ങ്ങു​ന്ന ശൈ​ലി മാ​റ്റി​യ​താ​യാ​ണ്​ വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ.

അ​ടു​ത്തി​ടെ വി​വി​ധ സ​ർ​ക്കാ​ർ ഓ​ഫി​സു​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ ന​ട​ത്തി​യ മി​ന്ന​ൽ പ​രി​ശോ​ധ​ന​ക​ളി​ലു​മെ​ല്ലാം ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ത്തി​ലൂ​ടെ പ​ണം കൈ​പ്പ​റ്റു​ന്ന​താ​ണ്​ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളു​ടേ​യും സു​ഹൃ​ത്തു​ക്ക​ളു​ടേ​യും ഗൂ​ഗി​ൾ​ പേ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക്​ പ​ണം കൈ​മാ​റി​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ന​ട​ത്തു​ന്ന​ത്. വി​ദേ​ശ​ത്ത് പ​ഠി​ക്കു​ന്ന മ​ക​ളു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് പോ​ലും ഇ​ട​നി​ല​ക്കാ​രി​ൽ​ നി​ന്ന് ചില ഉദ്യോഗസ്ഥർ പ​ണം വാ​ങ്ങു​ന്ന​താ​യി വി​ജി​ല​ൻ​സ് സംഘം​ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​തി​നാ​ൽ അ​ന്വേ​ഷ​ണ​വും ശ്ര​മ​ക​ര​മാ​ണെ​ന്ന്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു. ബി​നാ​മി ഇ​ട​പാ​ടു​ക​ളാ​ണ് അ​ഴി​മ​തി​ക്കാ​ർ ന​ട​ത്തു​ന്ന​തെ​ന്ന​തും വെ​ല്ലു​വി​ളി​യാ​ണ്. എ​ന്നാ​ൽ എ.​ഐ സം​വി​ധാ​നം ഉ​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ച്ച്​ അ​ഴി​മ​തി​ക്കാ​രെ നി​രീ​ക്ഷി​ച്ച്​ പി​ടി​കൂ​ടാ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ്​ വി​ജി​ല​ൻ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story