Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന16കാരനുവേണ്ടി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കും...
text_fieldsbookmark_border
Representational Image
എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന വിദ്യാർഥിക്കായി ഹെലികോപ്റ്റർ മാർഗ്ഗം ഹൃദയം എത്തിക്കാൻ തീരുമാനമായി. ഇന്ന് രാവിലെ 8.30നാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 16 കാരനായി ഹൃദയമെത്തിക്കുക.
ആശുപത്രി അധികൃതരുടെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രിയാണ് ഹെലികോപ്റ്റർ മാർഗം ഹൃദയം എത്തിക്കാൻ ക്രമീകരണമുണ്ടാക്കിയതെന്ന് നിയമമന്ത്രി പി. രാജീവ് പറഞ്ഞു. തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ചയാളുടെ ഹൃദയമാണെത്തിക്കുന്നതെന്നും പി.രാജിവ് ഫേസ്ബുക്കിലൂടെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

