16 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിയുടെ പിതാവും പിടിയിൽ
text_fieldsവളപട്ടണം: പത്തുമാസം മുമ്പ് പ്രണയം നടിച്ച് 16കാരിയെ കടത്തിക്കൊണ്ടുപോയി ഒളിവിൽ പാർപ്പിച്ച് പീഡിപ്പിച്ച കേസിലെ ഒന്നാം പ്രതിയുടെ പിതാവും അറസ്റ്റിൽ. മയ്യിൽ കടൂർ സ്വദേശി ബാലകൃഷ്ണൻ (53) ആണ് അറസ്റ്റിലായത്. ഒന്നാംപ്രതിയെ നേരത്തേ കർണാടകയിൽ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പെൺകുട്ടിയെ തട്ടിക്കൊണ്ടുപോകാനും ഒളിവിൽ താമസിപ്പിക്കാനും സഹായം ചെയ്തുകൊടുത്തതാണ് ബാലകൃഷ്ണനെതിരെയുള്ള കേസ്. ഒളിവിൽ കഴിയുന്നതിനിടെ ബാലകൃഷ്ണൻ പുതിയ ഫോണും സിം കാർഡും വാങ്ങി അടുപ്പക്കാരെ ഫോണിലൂടെ ബന്ധപ്പെടുന്നതായി പൊലീസിന് ലഭിച്ച സൂചനയാണ് അറസ്റ്റിലേക്ക് നയിച്ചത്. വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണെൻറ നേതൃത്വത്തിലുള്ള സംഘമാണ് കമ്പിൽ ടൗണിൽ പ്രതിയെ അറസ്റ്റ്ചെയ്തത്.

