Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅച്ഛനൊപ്പം...

അച്ഛനൊപ്പം യാത്രചെയ്യവെ ട്രെയിനിൽ 16കാരിക്കുനേരെ ലൈംഗികാതിക്രമം

text_fields
bookmark_border
അച്ഛനൊപ്പം യാത്രചെയ്യവെ ട്രെയിനിൽ 16കാരിക്കുനേരെ ലൈംഗികാതിക്രമം
cancel
camera_alt

ട്രെയിനിൽ 16കാരിക്കുനേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ച സംഘത്തെ ചെറുക്കുന്ന യുവാവ്​ (ഇടത്​)

Listen to this Article

തൃ​ശൂ​ർ: ട്രെ​യി​നി​ൽ അ​ച്ഛ​നൊ​പ്പം യാ​ത്ര​ചെ​യ്ത 16കാ​രി​ക്കു നേ​രെ സം​ഘം​ചേ​ർ​ന്നു​ള്ള ലൈം​ഗി​കാ​തി​ക്ര​മം. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ച്ഛ​നും മ​ക​ൾ​ക്കും നേ​രെ​യാ​ണ് 50 വ​യ​സ്സി​നു മേ​ൽ പ്രാ​യം തോ​ന്നി​ക്കു​ന്ന​വ​ർ ഉ​ൾ​പ്പെ​ട്ട സം​ഘ​ത്തി​ന്‍റെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യും ചെ​യ്തെ​ന്ന്​ തൃ​ശൂ​ർ റെ​യി​ൽ​വേ പൊ​ലീ​സി​ന് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

അ​ഞ്ചു​പേ​രാ​ണ് അ​ക്ര​മി​സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നാ​ണ്​ പെ​ൺ​കു​ട്ടി​യും പി​താ​വും ന​ൽ​കി​യ മൊ​ഴി​യി​ലു​ള്ള​ത്. എ​റ​ണാ​കു​ള​ത്തു​നി​ന്ന് യാ​ത്ര പു​റ​പ്പെ​ട്ട ട്രെ​യി​നി​ൽ ഇ​രി​ങ്ങാ​ല​ക്കു​ട വ​രെ​യു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​വ​ർ ഇ​റ​ങ്ങി​പ്പോ​യെ​ന്നും പ​രാ​തി​ക്കാ​ർ പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച രാ​ത്രി 7.50ന് ​എ​റ​ണാ​കു​ളം ജ​ങ്ഷ​നി​ൽ​നി​ന്ന് ഗു​രു​വാ​യൂ​രി​ലേ​ക്ക് പു​റ​പ്പെ​ട്ട സ്പെ​ഷ​ൽ എ​ക്സ്​​പ്ര​സ് ട്രെ​യി​നി​ലാ​ണ് അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ട്രെ​യി​ൻ എ​റ​ണാ​കു​ളം നോ​ർ​ത്ത് സ്റ്റേ​ഷ​ൻ പി​ന്നി​ട്ട​തോ​ടെ അ​ഞ്ചം​ഗ സം​ഘം പെ​ൺ​കു​ട്ടി​യു​ടെ ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കാ​ൻ ശ്ര​മി​ക്കു​ക​യും അ​ശ്ലീ​ലം പ​റ​യു​ക​യും ചെ​യ്തു.

പെ​ൺ​കു​ട്ടി​യു​ടെ പി​താ​വ് ഇ​തി​നെ എ​തി​ർ​ത്ത​പ്പോ​ൾ ഇ​വ​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തി. തു​ട​ർ​ന്ന് ഇ​ട​പ്പ​ള്ളി സ്റ്റേ​ഷ​നി​ൽ വെ​ച്ച് പി​താ​വ് ട്രെ​യി​നി​ലെ ഗാ​ർ​ഡി​നെ വി​വ​ര​മ​റി​യി​ച്ചു. സം​ഭ​വം പൊ​ലീ​സി​ൽ അ​റി​യി​ക്കാ​മെ​ന്നും തൊ​ട്ട​ടു​ത്ത സ്റ്റേ​ഷ​നി​ൽ​നി​ന്ന് പൊ​ലീ​സ് ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നു​മാ​യി​രു​ന്നു ഗാ​ർ​ഡി​ന്‍റെ മ​റു​പ​ടി. എ​ന്നാ​ൽ, ആ​ലു​വ സ്റ്റേ​ഷ​നി​ലെ​ത്തി​യി​ട്ടും പൊ​ലീ​സു​കാ​ർ വ​ന്നി​ല്ല.

രാ​ത്രി​യാ​യ​തി​നാ​ൽ ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ കു​റ​വാ​യി​രു​ന്നു. പെ​ൺ​കു​ട്ടി​ക്കു നേ​രെ​യു​ള്ള ഉ​പ​ദ്ര​വ​ത്തി​നെ​തി​രെ മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് പ്ര​തി​ക​രി​ച്ച​പ്പോ​ൾ ഇ​യാ​ളെ അ​ക്ര​മി​സം​ഘം കൂ​ട്ട​മാ​യി മ​ർ​ദി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പെ​ൺ​കു​ട്ടി മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി​യ​ത്​ പൊ​ലീ​സി​ന് കൈ​മാ​റി. മ​റ്റു​ള്ള​വ​രാ​രും വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടി​ല്ലെ​ന്ന് പി​താ​വും പെ​ൺ​കു​ട്ടി​യും പ​റ​യു​ന്നു.

യു​വാ​വ് പ്ര​തി​ക​രി​ച്ച് രം​ഗ​ത്തെ​ത്തി​യ​തോ​ടെ ഇ​രി​ങ്ങാ​ല​ക്കു​ട വ​രെ​യു​ള്ള വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി സം​ഘ​ത്തി​ലെ അ​ഞ്ചു​പേ​രും ഇ​റ​ങ്ങി​പ്പോ​വു​ക​യാ​യി​രു​ന്നു. ട്രെ​യി​ൻ തൃ​ശൂ​രി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് അ​ച്ഛ​നും മ​ക​ളും റെ​യി​ൽ​വേ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ളാ​യ അ​ഞ്ചു​പേ​ർ​ക്കെ​തി​രെ​യും പോ​ക്സോ നി​യ​മ​പ്ര​കാ​രം റെ​യി​ൽ​വേ പൊ​ലീ​സ് കേ​സെ​ടു​ത്തു. പ്ര​തി​ക​ളെ​ല്ലാം ​​ട്രെ​യി​നി​ൽ പ​തി​വാ​യി യാ​ത്ര​ചെ​യ്യു​ന്ന സീ​സ​ൺ ടി​ക്ക​റ്റു​കാ​രാ​കാ​മെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ നി​ഗ​മ​നം. സീ​സ​ൺ ടി​ക്ക​റ്റു​കാ​രു​ടെ വി​വ​ര​ങ്ങ​ളും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ളും ശേ​ഖ​രി​ച്ചു​വ​രു​ക​യാ​ണ്. പ്ര​തി​ക​ളി​ൽ ഒ​രാ​ളെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യി സൂ​ച​ന​യു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sexually assaultedtrain
News Summary - 16-year-old girl sexually assaulted on train while traveling with father
Next Story