Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.എഫ്.എൽ.ടി.സിയിൽ 16കാരിക്ക് നേരെ ലൈംഗിക പീഡനം, ജീവനക്കാരൻ അറസ്റ്റിൽ

text_fields
bookmark_border
കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്
cfltc
cancel

പത്തനംതിട്ട: കോവിഡ് ചികിത്സാ കേന്ദ്രത്തിൽ 16കാരിക്ക് നേരെ ലൈംഗിക പീഡനം. പത്തനംതിട്ട സി.എഫ്.എൽ.ടി.സിയിൽ വെച്ചാണ് പെൺകുട്ടിക്ക് നേരെ അതിക്രമമുണ്ടായത്. സംഭവത്തില്‍ സി.എഫ്.എല്‍.ടിസിയിലെ താല്‍കാലിക ജീവനക്കാരനായ ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നീർക്കര സ്വദേശിയാണ് ബിനു. മാതാവിന്‍റെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

ആഗസ്റ്റ് ഇരുപത്തിയേഴിനാണ് കോവിഡ് പോസീറ്റിവായ പെണ്‍കുട്ടിയെ സി.എഫ്.എല്‍.ടി.സിയില്‍ പ്രവേശിപ്പിച്ചത്. സെപ്തംബര്‍ രണ്ടാം തീയതി പെണ്‍കുട്ടിക്ക് കോവിഡ് നെഗറ്റീവായിതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിച്ച പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു.

കോവിഡ് നെഗറ്റീവ് ആയ ശേഷം നിന്ന് ഡിസ്ചാര്‍ജ് ആയ പെണ്‍കുട്ടി വീട്ടിലേക്ക് പോയില്ല. സുഹൃത്തിന്‍റെ വീട്ടിലേക്കാണ് പോയത്. തുടർന്ന് നടത്തിയ കൗണ്‍സിലിങ്ങിലാണ് പീഡനവിവരം പുറത്തുവന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 16-year-old girl sexually assaulted at CFLTC, employee arrested
Next Story