Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

16കാരിയെ ഗര്‍ഭിണിയാക്കി തട്ടിക്കൊണ്ടുപോയ കേസ്: ബിഹാര്‍ സ്വദേശി അറസ്റ്റില്‍

text_fields
bookmark_border
16കാരിയെ ഗര്‍ഭിണിയാക്കി തട്ടിക്കൊണ്ടുപോയ കേസ്: ബിഹാര്‍ സ്വദേശി അറസ്റ്റില്‍
cancel
Listen to this Article

കൂറ്റനാട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ബിഹാർ സ്വദേശി അറസ്റ്റില്‍. ബിഹാര്‍ ദാമോദര്‍പുര്‍ സ്വദേശി പപ്പുകുമാറിനെയാണ് (30) ചാലിശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാര്‍ സ്വദേശികളായ പെണ്‍കുട്ടിയും കുടുംബവും കൂറ്റനാട് കറുകപുത്തൂര്‍ പ്രദേശത്ത് താമസിച്ചുവരുകയാണ്.

പ്രതി ഈ പ്രദേശത്ത് തൊഴില്‍തേടി വന്ന ആളാണ്. അതിനിടെ, പെണ്‍കുട്ടിയുമായി അടുപ്പംകൂടി ഗര്‍ഭിണിയാക്കുകയും കഴിഞ്ഞദിവസം തട്ടിക്കൊണ്ടുപോകുകയുമായിരുന്നു.പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ചാലിശ്ശേരി പൊലീസിന് നല്‍കിയ പരാതിയെത്തുടര്‍ന്ന് അന്വേഷണം നടത്തവെ ദാമോദര്‍പുരില്‍നിന്ന് കുട്ടിയെ കണ്ടെത്തി.

തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ പ്രതിക്കെതിരെ പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു. ഇരുവരെയും കോടതിയില്‍ ഹാജരാക്കിയെങ്കിലും വീട്ടുകാര്‍ക്കൊപ്പം പോകാന്‍ വിസമ്മതിച്ച പെണ്‍കുട്ടിയെ സര്‍ക്കാര്‍ സംരക്ഷണകേന്ദ്രത്തിലാക്കി. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - 16-year-old girl pregnant and abducted case: Bihar native arrested
Next Story