Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിനോദയാത്രക്ക് പോയ 16കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി
text_fieldsbookmark_border
കൊല്ലം: തിരുവനന്തപുരം സ്വദേശിനിയായ 16കാരി തമിഴ്നാട്ടിൽ കൂട്ടബലാത്സംഗത്തിനിരയായി. കുടുംബത്തോടൊപ്പം തമിഴ്നാട്ടിലേക്ക് വിനോദയാത്ര പോയപ്പോഴായിരുന്നു സംഭവം. വിനോദയാത്ര സംഘത്തിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ പിതാവിെൻറ സുഹൃത്തുക്കൾ കുടുംബം തങ്ങിയിരുന്ന വീട്ടിലെത്തി പീഡിപ്പിക്കുകയായിരുന്നു.
സംഘത്തിൽനിന്ന് രക്ഷപ്പെട്ട പെൺകുട്ടിയും മാതാവും കുളത്തൂപ്പുഴ പൊലീസിന് പരാതിനൽകി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. തമിഴ്നാട്ടിലെ പുളിയറക്കോണത്ത് െവച്ചാണ് പെൺകുട്ടി പീഡനത്തിനിരയായതെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അഞ്ചുപേരടങ്ങുന്ന സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം ഉൗർജിതമാക്കി.
Next Story
