പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു: 16 പേർ റിമാൻഡിൽ
text_fieldsകാഞ്ഞങ്ങാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പോക്സോ കേസുകളിൽ 16 പ്രതികളും റിമാൻഡിൽ. പെൺകുട്ടി സ്കൂളിൽ നടന്ന കൗൺസലിങ്ങിലാണ് പീഡനവിവരം പറഞ്ഞത്.
തുടർന്ന് പെൺകുട്ടിയെ സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനത്തിൽ പാർപ്പിച്ചിരുന്നു. ആദ്യം ഒരാളുടെ വിവരം നൽകിയ പെൺകുട്ടി കൂടുതൽ സംസാരിക്കുന്നതിനിടെയാണ് 16 പേർ വിവിധ ദിവസങ്ങളിലായി പീഡിപ്പിച്ചതായി വെളിപ്പെടുത്തിയത്. 20 വയസ്സുകാരൻ മുതൽ 65കാരൻവരെ പ്രതികളായുണ്ട്. ഇവരിൽ അച്ഛനും മകനും പ്രതികളാണ്.
അറസ്റ്റിലായ പ്രതികളെല്ലാവരെയും കോടതി റിമാൻഡ് ചെയ്തിട്ടുണ്ട്. ബേഡകം പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഇൻസ്പെക്ടർ കെ.വി. ദാമോദരൻ, എസ്.ഐ കെ.പി. പ്രതീഷ് കുമാർ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

