Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്ഷീര കര്‍ഷകര്‍ക്ക്...

ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ 16 കോടി നല്‍കും

text_fields
bookmark_border
ക്ഷീര കര്‍ഷകര്‍ക്ക് മലബാര്‍ മില്‍മ 16 കോടി നല്‍കും
cancel

കോ​ഴി​ക്കോ​ട്: ക്ഷീ​ര ക​ര്‍ഷ​ക​ര്‍ക്ക് മ​ല​ബാ​ര്‍ മി​ല്‍മ മാ​ര്‍ച്ചി​ല്‍ 16 കോ​ടി രൂ​പ ന​ല്‍കും. അ​ധി​ക പാ​ല്‍വി​ല​യാ​യി എ​ട്ടു​കോ​ടി രൂ​പ​യും ക്ഷീ​ര സം​ഘ​ങ്ങ​ള്‍ക്ക് പ്ര​വ​ര്‍ത്ത​ന ഫ​ണ്ടാ​യി 50 ല​ക്ഷം രൂ​പ​യും അം​ഗ സം​ഘ​ങ്ങ​ള്‍ക്ക് ഓ​ഹ​രി തു​ക​യാ​യി 5.5 കോ​ടി രൂ​പ​യും സം​ഘ​ങ്ങ​ളി​ലെ ജീ​വ​ന​ക്കാ​ര്‍ക്ക് ര​ണ്ടു കോ​ടി രൂ​പ​യു​മാ​ണ് ന​ല്‍കു​ക.

മ​ല​ബാ​ര്‍ മേ​ഖ​ല യൂ​നി​യ​ന്‍ ഭ​ര​ണ​സ​മി​തി യോ​ഗ​മാ​ണ് തീ​രു​മാ​ന​മെ​ടു​ത്ത​ത്. മാ​ര്‍ച്ച് ഒ​ന്ന് മു​ത​ല്‍ 31 വ​രെ ആ​ന​ന്ദ് മാ​തൃ​കാ ക്ഷീ​ര സം​ഘ​ങ്ങ​ള്‍ വ​ഴി മേ​ഖ​ലാ യൂ​നി​യ​ന് ന​ല്‍കു​ന്ന നി​ശ്ചി​ത ഗു​ണ​നി​ല​വാ​ര​മു​ള്ള പാ​ലി​ന് ലി​റ്റ​റി​ന് നാ​ല് രൂ​പ​യാ​ണ് അ​ധി​ക പാ​ല്‍വി​ല​യാ​യി ന​ല്‍കു​ക. യൂ​നി​യ​നി​ല്‍ പാ​ല​ള​ക്കു​ന്ന എ​ല്ലാ ആ​ന​ന്ദ് മാ​തൃ​കാ ക്ഷീ​ര​സം​ഘ​ങ്ങ​ള്‍ക്കും മാ​ര്‍ച്ചി​ല്‍ ന​ല്‍കി​യ പാ​ല​ള​വ് ക​ണ​ക്കാ​ക്കി ലി​റ്റ​റി​ന് 25 പൈ​സ വീ​തം പ്ര​വ​ര്‍ത്ത​ന ഫ​ണ്ടാ​യി ന​ല്‍കും.

ഈ​യി​ന​ത്തി​ല്‍ 50 ല​ക്ഷം രൂ​പ സം​ഘ​ങ്ങ​ള്‍ക്ക് ല​ഭി​ക്കും. ഡി​സം​ബ​ര്‍ ഒ​ന്നു​മു​ത​ല്‍ മാ​ര്‍ച്ച് 31 വ​രെ ന​ല്‍കു​ന്ന പാ​ലി​ന് ലി​റ്റ​റി​ന് ഒ​രു​രൂ​പ നേ​ര​ത്തേ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ഈ​യി​ന​ത്തി​ലു​ള്ള ര​ണ്ട് കോ​ടി​കൂ​ടി ഉ​ള്‍പ്പെ​ടു​ത്തു​മ്പോ​ള്‍ ര​ണ്ട​ര​ക്കോ​ടി രൂ​പ സം​ഘ​ങ്ങ​ള്‍ക്ക് പ്ര​വ​ര്‍ത്ത​ന ഫ​ണ്ടാ​യി ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dairy FarmersMalabar Milma
News Summary - 16 crores will be given by Malabar Milma to dairy farmers
Next Story