Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകായംകുളത്ത്​ ഒരു...

കായംകുളത്ത്​ ഒരു കുടുംബത്തിലെ 16 ​േപർക്ക്​ കോവിഡ്​

text_fields
bookmark_border
കായംകുളത്ത്​ ഒരു കുടുംബത്തിലെ 16 ​േപർക്ക്​ കോവിഡ്​
cancel

കായംകുളം: പ്രദേശത്ത്​ കുടുംബത്തിലെ 16 പേർക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചു. ഇതോടെ കായംകുളം സമൂഹവ്യാപന ഭീഷണിയുടെ വക്കിലാണെന്ന്​​ ആരോഗ്യപ്രവർത്തകർ പറയുന്നു. കായംകുളത്ത്​ രോഗം സ്​ഥിരീകരിച്ച പച്ചക്കറി വ്യാപാരിയുടെ കുടുംബത്തിലെ 16 പേർക്കാണ്​ കോവിഡ്​ സ്​ഥിരീകരിച്ചത്​. 
സമ്പർക്കത്തിലൂടെയാണ്​ കൂടുതൽ പേരിലേക്ക്​ രോഗം പടർന്നത്​. 

വ്യാപാരിക്ക്​ രോഗം സ്​ഥിരീകരിച്ചതിന്​ പിന്നാലെ ഇയാളുമായി ബന്ധപ്പെട്ട 26 പേരുടെ സ്രവം പരിശോധനക്കായി അയച്ചിരുന്നു. രോഗം സ്​ഥിരീകരിച്ചവരിൽ എട്ടും ഒമ്പതും മാസം പ്രായമായ രണ്ടു കുഞ്ഞുങ്ങളും ഉൾപ്പെടും. 

വ്യാപാരിക്ക്​ എവിടെനിന്നാണ്​ രോഗം ബാധിച്ചതെന്ന്​ ഇതുവരെ കണ്ടെത്താനായിട്ടില്ല. ആലപ്പുഴയിൽ 21 പേർക്ക്​ രോഗം സ്​ഥിരീകരിച്ചതോടെ ജില്ലയിൽ കോവിഡ്​ ബാധിച്ചവരുടെ എണ്ണം 202 ആയി. 

ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ക്ലസ്റ്റർ ക്വാറൻറീൻ/ കണ്ടെയ്ൻമ​െൻറ് സോണുകളായി പ്രഖ്യാപിച്ചു. കായംകുളത്ത്​ കോവിഡ് വ്യാപനത്തെ തുടർന്ന് അടിയന്തര സാഹചര്യം പരിഗണിച്ച്​ നഗരസഭ കണ്ടൈൺമ​െൻറ് സോണായി പ്രഖ്യാപിക്കുകയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kayamkulamcorona viruscovid 19
News Summary - 16 Covid 19 Cases in one family Kayamkulam -Kerala news
Next Story